Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനടൻ ഇപ്പോഴും ജയിലിൽ...

നടൻ ഇപ്പോഴും ജയിലിൽ കഴിയുന്നതി​െൻറ കാരണം സാ​േങ്കതിക വിദ്യയുടെ വളർച്ച ^സി.എൻ. ജയദേവൻ എം.പി

text_fields
bookmark_border
നടൻ ഇപ്പോഴും ജയിലിൽ കഴിയുന്നതി​െൻറ കാരണം സാേങ്കതിക വിദ്യയുടെ വളർച്ച -സി.എൻ. ജയദേവൻ എം.പി പാവറട്ടി:- ഏത് കുറ്റകൃത്യവും ടവർ ലൊക്കേഷൻ നോക്കി കണ്ടെത്താൻ കഴിയുന്ന നിലയിലേക്ക് സാങ്കേതിക വിദ്യ വളർന്നെന്നും അതുകൊണ്ടാണ് മലയാള സിനിമയിലെ ഒരു നടന് 60 ദിവസങ്ങൾ പിന്നിട്ടിട്ടും ജയിലിൽ കഴിയേണ്ടിവന്നതെന്നും സി.എൻ. ജയദേവൻ എം.പി പറഞ്ഞു. ഏനാമാക്കൽ സ​െൻറ് ജോസഫ്സ് ഹൈസ്കൂളിലെ ഹൈടെക് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് രണ്ട് ലക്ഷം എൻജിനീയറിങ് ബിരുദധാരികൾ തൊഴിൽരഹിതരാണ്. 60 ശതമാനം എൻജിനീയറിങ് സീറ്റുകളിലും പഠിക്കാൻ ആളില്ല. ലോകത്തെ പല ഭരണാധികാരികളും അവരുടെ മാതൃഭാഷയിൽ സംസാരിക്കുമ്പോൾ നമ്മൾ മലയാള ഭാഷയെ മറക്കുന്നവരായി മാറിയെന്നും അദ്ദേഹം പറഞ്ഞു. വെങ്കിടങ്ങ് പഞ്ചായത്ത് വികസന സമിതി ചെയർപേഴ്സൺ രത്നവല്ലി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സണ്ണി വടക്കൻ, പ്രധാനാധ്യാപകൻ പി.ടി. ചാക്കോ, പി.ടി.എ പ്രസിഡൻറ് കെ.സി. ജോസ്, വൈസ് പ്രസിഡൻറ് ടി.ഡി. ഔസേപ്പ്, കെ.ഒ. ജോസ്, ആശാ പ്രസിഡൻറ് കൊച്ചുപോൾ കൊള്ളന്നൂർ, കെ.കെ. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story