Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​െഎ വിഭാഗം...

​െഎ വിഭാഗം ഇടഞ്ഞുതന്നെ; സജീവമാകാൻ എ ഗ്രൂപ് നീക്കം

text_fields
bookmark_border
ഗുരുവായൂർ: ഐ ഗ്രൂപ് ഇടഞ്ഞതോടെ നിർജീവമായ കോൺഗ്രസിനെ സജീവമാക്കാൻ എ ഗ്രൂപ് ശ്രമം തുടങ്ങി. ഇതി​െൻറ ഭാഗമായി പെട്രോൾ, ഡീസൽ വില വർധനക്കെതിരെ വെള്ളിയാഴ്ച കിഴേക്കനടയിലെ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. കോൺഗ്രസി​െൻറയും യൂത്ത് കോൺഗ്രസി​െൻറയും പ്രസിഡൻറുമാർ ഐ വിഭാഗക്കാരായതിനാൽ കോൺഗ്രസ് പ്രവർത്തകർ എന്ന ബാനറിലാണ് പ്രതിഷേധം നടത്തുന്നത്. ഒന്നര വർഷത്തിലധികമായി സസ്പെൻഷനിൽ കഴിയുന്ന ബ്ലോക്ക് മുൻ പ്രസിഡൻറ് സി.എ. ഗോപപ്രതാപനെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ച് ഐ വിഭാഗം പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതാണ് ഗുരുവായൂരിൽ പാർട്ടിക്ക് തിരിച്ചടിയായത്. മാസങ്ങളായി പാർട്ടി നിർജീവാവസ്ഥയിലാണ്. കെ.പി.സി.സിയും ഡി.സി.സിയും ആഹ്വാനം ചെയ്യുന്ന പരിപാടികളൊന്നും ഗുരുവായൂരിൽ നടക്കുന്നില്ല. കുടുംബസംഗമങ്ങൾപോലും നടന്നില്ല. പ്രാദേശിക വിഷയങ്ങളിൽനിന്ന് വിട്ടുനിന്നതോടെ മേഖലയിൽ കോൺഗ്രസില്ലാത്ത അവസ്ഥയാണ്. കോൺഗ്രസ് സജീവമല്ലാത്തതിനാൽ യു.ഡി.എഫും പ്രതിസന്ധിയിലാണ്. കൗൺസിൽ ഹാളിലെ ചില പ്രകടനങ്ങളൊഴിച്ചാൽ ഗുരുവായൂരിൽ കോൺഗ്രസുണ്ടോയെന്ന് സംശയിക്കേണ്ട ഘട്ടമെത്തിയപ്പോഴാണ് എ വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. പാർട്ടിയെ തകർക്കുന്ന വിധത്തിലേക്ക് പ്രശ്നങ്ങൾ വളർന്നിട്ടും ഇടപെടാതെ നിൽക്കുന്ന നേതൃത്വത്തി​െൻറ നടപടിയിൽ എല്ലാ ഗ്രൂപ്പുകളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ബ്ലോക്ക് കമ്മിറ്റിയുടെ പ്രവർത്തനം നിർത്തിവെക്കുകയാണെന്ന് പ്രസിഡൻറ് ആർ. രവികുമാർ പ്രഖ്യാപിച്ച് മൂന്നുമാസമായിട്ടും നേതൃത്വം അനങ്ങാപ്പാറ നയത്തിലാണ്. കടുത്ത തീരുമാനങ്ങളിൽനിന്ന് അണുവിട പിന്മാറാൻ ഐ ഗ്രൂപ് തയാറുമല്ല. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ സാന്നിധ്യം ഉറപ്പാക്കാനായി എ ഗ്രൂപ് രംഗത്തെത്തിയിട്ടുള്ളത്. സംസ്ഥാനതലത്തിലെ മാറ്റങ്ങളുടെ തുടർച്ചയായി മുരളി വിഭാഗവും എ ഗ്രൂപ്പിനൊപ്പം അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെക്കാലമായി ഗുരുവായൂരിൽ പ്രകടമല്ലാതിരുന്ന എ, ഐ ചേരിതിരിവും ഇതോടെ ശക്തമാകും. വെള്ളിയാഴ്ച ആഹ്വാനം ചെയ്തിട്ടുള്ള ഇന്ധനവില വർധനവിനെതിരായ കൂട്ടായ്മ തങ്ങളുടെ ശക്തിതെളിയിക്കാനുള്ള അവസരം കൂടിയാക്കിമാറ്റാനാണ് എ ഗ്രൂപ്പി​െൻറ നീക്കം. റെയിൽവേ ഗേറ്റ് അടച്ച് സിനിമ ചിത്രീകരണം; ജനം വലഞ്ഞു ഗുരുവായൂർ: റെയിൽവേ ട്രാക്കിലെ സിനിമ ചിത്രീകരണം ജനത്തെ വലച്ചു. ചിത്രീകരണം നടക്കുന്ന ട്രെയിനിന് പോകാനായി ഗേറ്റുകൾ അടച്ചതാണ് ദുരിതമായത്. തിരക്കില്ലാത്ത പാത എന്ന നിലക്കാണ് ഗുരുവായൂർ പാത റെയിൽവേ സിനിമ ചിത്രീകരണത്തിന് നൽകുന്നത്. ചൊവ്വാഴ്ച ഉച്ച മുതൽ വൈകീട്ട് 4.30വരെയാണ് ഗുരുവായൂർ മുതൽ നെന്മിനി ഗേറ്റ് വരെയുള്ള ഭാഗത്ത് ട്രെയിനിൽ ഷൂട്ടിങ് നടന്നത്. ഈ ട്രെയിനിനായി പലപ്പോഴും ഗേറ്റടക്കുകയും ചെയ്തു. ഉൾപ്രദേശങ്ങളിലെ ഗേറ്റുകൾ തുടർച്ചയായി 20 മിനിറ്റ് വരെ അടച്ചിട്ടു. വൈകീട്ട് ഏറെ തിരക്കുള്ള 4.30ഓടെയാണ് കിഴേക്കനടയിലെ ഗേറ്റ് അടച്ചത്. സാധാരണയായുള്ള ഗേറ്റടക്കൽതന്നെ ദുരിതമായ നഗരത്തിന് ഷൂട്ടിങ്ങി​െൻറ ഗേറ്റടക്കൽ കൂടിയായപ്പോൾ ബുദ്ധിമുട്ട് ഇരട്ടിയായി.
Show Full Article
TAGS:LOCAL NEWS 
Next Story