Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുഴക്കലിൽ പാലം...

പുഴക്കലിൽ പാലം നിർമാണത്തിന് മന്ത്രിയുടെ നിർദേശം

text_fields
bookmark_border
തൃശൂർ: ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുഴക്കലിൽ പാലം നിർമിക്കാൻ മന്ത്രി ജി. സുധാകര​െൻറ നിർദേശം. നേരത്തേ പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കിയ 9.5 കോടിയുടെ പാലത്തിന് അടിയന്തരമായി സാങ്കേതികാനുമതി നല്‍കാനും ഈ സാമ്പത്തിക വര്‍ഷംതന്നെ നിർമാണം ആരംഭിക്കാനും മന്ത്രി ജി. സുധാകരൻ പി.ഡബ്യു.ഡി ചീഫ് എൻജിനീയര്‍ക്ക് നിർദേശം നല്‍കി. മുതുവറ മോസ്കോ ജങ്ഷന്‍ മുതല്‍ മുതുവറ സ​െൻറര്‍വരെ റോഡിൽ കോണ്‍ക്രീറ്റ് കട്ട വിരിക്കാൻ 50 ലക്ഷം, മുതുവറ സ​െൻററില്‍ കാനയും നടപ്പാതയും പണിയാൻ 50 ലക്ഷം, മുതുവറ സ​െൻറര്‍ വിപുലീകരണം, ജങ്ഷന്‍ സൗന്ദര്യവത്കരണം, എൽ.ഇ.ഡി സോളാര്‍ തെരുവുവിളക്ക് സ്ഥാപിക്കല്‍, വാര്‍‌ത്താവിനിമയ സൗകര്യത്തോടെയുള്ള ബസ് കാത്തിരിപ്പുകേന്ദ്രം നിർമാണം എന്നിവക്ക് 50 ലക്ഷം, മുതുവറ മുതല്‍ കൈപ്പറമ്പ് വരെ റോഡിലെ പേരാമംഗലം, മുണ്ടൂര്‍, കൈപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ തകര്‍ന്ന ഭാഗത്ത് കോണ്‍ക്രീറ്റ് കട്ട വിരിക്കുന്നതിന് 50 ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയത്. സാധാരണയായി ആസ്തി വികസന ഫണ്ടി​െൻറ ഭരണാനുമതി ധനകാര്യ വകുപ്പാണ് നല്‍കാറുള്ളതെങ്കിലും ഒരു കോടിയില്‍ താഴെയുള്ള പദ്ധതികള്‍ക്ക് ജില്ല കലക്ടര്‍മാര്‍ക്ക് ഭരണാനുമതി നല്‍കാന്‍ സാധിക്കും. അതുപോലെ 50 ലക്ഷം രൂപ വരെയുള്ള നിർമാണപ്രവര്‍ത്തനങ്ങള്‍ക്ക് പി.ഡബ്ല്യൂ.ഡി എക്സി. എൻജിനീയര്‍ക്ക് സാങ്കേതികാനുമതിയും നല്‍കാവുന്നതാണ്. അതുകൊണ്ടുതന്നെ ഈ പ്രവൃത്തികള്‍ കാലതാമസം കൂടാതെ ആരംഭിക്കാനും പൂര്‍ത്തീകരിക്കാനും സാധിക്കുമെന്ന് അനിൽ അക്കര എം.എൽ.എ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story