Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോദി സർക്കാർ ജനങ്ങളെ...

മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു ^ഡീൻ കുര്യാക്കോസ്

text_fields
bookmark_border
മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു -ഡീൻ കുര്യാക്കോസ് പഴയന്നൂർ: നരേന്ദ്ര മോദി സർക്കാർ ഇന്ധനവില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുമ്പോൾ സംസ്ഥാന സർക്കാർ അതിന് ചൂട്ടുപിടിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് ശിവൻ വീട്ടിക്കുന്ന് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജന. സെക്രട്ടറി ആർ. രവീന്ദ്രദാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ സുനിൽ ലാലൂർ, ടി.ജി. സുനിൽ, പാർലമ​െൻറ് മണ്ഡലം പ്രസിഡൻറ് പാളയം പ്രദീപ്, വൈസ് പ്രസിഡൻറ് പി.ഐ. ഷാനവാസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ടി.സി. വിനോദ്, സി.പി. ഷനോജ്, പി.പി. പ്രസാദ്, കെ.കെ. പ്രകാശൻ, എ.എ. മുസ്തഫ, കെ. രാജേഷ്, പി.ആർ. രതീഷ്, ടി. സജീവ്, കെ.എം. മുസ്തഫ, ലിജോ ഫ്രാൻസിസ്, കെ.കെ. ഫസലു, മനോജ് തൈക്കാട്, സുൽഫിക്കർ അലി, പ്രണവ് പ്രഭാകർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story