Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചിമ്മിനി അണക്കെട്ട്​...

ചിമ്മിനി അണക്കെട്ട്​ മെലിഞ്ഞുതന്നെ

text_fields
bookmark_border
ആമ്പല്ലൂര്‍-: കാലവര്‍ഷം തുലാവർഷത്തി​െൻറ പടിക്കലെത്തുേമ്പാഴും . സംഭരണശേഷിയുടെ പകുതി വെള്ളം മാത്രമെ നിലവിലുള്ളൂ. തുലാവര്‍ഷം കനിഞ്ഞില്ലെങ്കില്‍ പോയവര്‍ഷത്തി​െൻറ ആവര്‍ത്തനമാകും ചിമ്മിനിയെ കാത്തിരിക്കുന്നത്. 66.3 മീറ്ററാണ് തിങ്കളാഴ്ചത്തെ ജലനിരപ്പ്. അതായത് 83.58 ദശലക്ഷം ഘനമീറ്റര്‍ വെള്ളം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം യഥാക്രമം 69.09 മീറ്ററും 99.18 ദശലക്ഷം ഘനമീറ്ററുമായിരുന്നു. രണ്ടുദിവസമായി പെയ്ത കനത്ത മഴയിലാണ് കാര്യമായ നീരൊഴുക്കുണ്ടായത്. 6.08 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഈ ദിവസങ്ങളില്‍ ലഭിച്ചു. തുലാവര്‍ഷം കനക്കുകയും 76.7 മീറ്ററില്‍ ജലനിരപ്പ് എത്തുകയും ചെയ്താല്‍ ഡാമി​െൻറ ഷട്ടർ തുറക്കാം. 152.14 ദശലക്ഷം ഘനമീറ്ററാണ് പരമാവധി സംഭരണ നില. മഴയുടെ കുറവും എമര്‍ജന്‍സി ഷട്ടറി​െൻറ തകരാറും കാരണം പോയ വര്‍ഷം മതിയായ വെള്ളം സംഭരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വേനലില്‍ അണക്കെട്ടി​െൻറ ചരിത്രത്തിലാദ്യമായി ഡെത്ത് സ്‌റ്റോറേജിനും താഴെയെത്തി ജലനിരപ്പ്. 2.85 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമായിരുന്നു ഈ കാലവര്‍ഷത്തി​െൻറ തുടക്കത്തില്‍ അണക്കെട്ടിലുണ്ടായിരുന്നത്. അതേസമയം ലഭിച്ച വെള്ളം സംഭരിക്കാന്‍ കഴിയാത്തതിനാല്‍ വേനലെത്തിയപ്പോഴേക്കും സംഭരണി നന്നേ ശോഷിച്ചിരുന്നു. കഴിഞ്ഞ നവംബര്‍ 14ന് സ്ലൂയിസ് വാല്‍വ് തുറന്നിരുന്നു. കോളിലെ കൃഷിക്കായാണ് വെള്ളം വിട്ടത്. കോള്‍നിലങ്ങളിലേക്ക് വെള്ളമെത്തിക്കാൻ 1975 ലാണ് ചിമ്മിനി അണക്കെട്ട് നിർമിച്ചത്. കുറുമാലിപ്പുഴയിലൂടെയാണ് കോള്‍നിലങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത്. നൂറുകണക്കിന് കുടിവെള്ള, ജലസേചന പദ്ധതികളും കുറുമാലിപ്പുഴയിലെ വെള്ളത്തെ ആശ്രയിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story