Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാലാംക്ലാസുകാരൻ ആദർശ്...

നാലാംക്ലാസുകാരൻ ആദർശ് 'ഇടപെട്ടു'; അമ്പാടിക്കിനി വൈദ്യുതി വെട്ടത്തിലിരുന്ന് പഠിക്കാം

text_fields
bookmark_border
വാടാനപ്പള്ളി: 'സമീപത്തെ എല്ലാ വീട്ടിലും വൈദ്യുതിയെത്തിയിട്ടും കൂട്ടുകാരൻ അമ്പാടിയുടെ വീട്ടിലെന്താ വെളിച്ചമില്ലാത്തത്'; നാലാം ക്ലാസുകാരൻ ആദർശി​െൻറ ചോദ്യം പിതാവും സുമനസ്സുകളും ഏറ്റെടുത്തതോടെ ഈ കുടുംബത്തി​െൻറ വീട്ടിൽ വൈദ്യുതി വെളിച്ചമെത്തി. അമ്പാടിക്ക് ഇനി ചിമ്മിനി വെട്ടമില്ലാതെ പഠിക്കാം. ഏറെ വർഷമായി ഓലക്കുടിലിൽ കഴിയുന്ന അമ്പാടിയുടെ വീട്ടിൽ തിങ്കളാഴ്ചയാണ് അധികൃതർ വൈദ്യുതി കണക്ഷൻ നൽകിയത്. ഏങ്ങണ്ടിയൂർ മീൻകടവിലാണ് കണ്ണൻ ---രാധ ദമ്പതികളുടെ മകനായ അമ്പാടി താമസിക്കുന്നത്. ആദർശും കൂട്ടുകാരൻ അമ്പാടിയും തിരുമംഗലം യു.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥികളാണ്. എല്ലാ വീട്ടിലും വൈദ്യുതി എത്തിയിട്ടും ഓലക്കുടിലിലെ ചിമ്മിനിവെട്ടത്തിൽ ബുദ്ധിമുട്ടി പഠിക്കുന്ന അമ്പാടിയുടെ അവസ്ഥ ആദർശ് പിതാവ് രാധാകൃഷ്ണനെ അറിയിക്കുകയായിരുന്നു. രാധാകൃഷ്ണൻ ഇക്കാര്യം താൻ പ്രവർത്തിക്കുന്ന സി. കൃഷ്ണവിലാസം ലൈബ്രറി ഹെൽപിങ് ഹാൻഡ്സ് ഓർഗനൈസേഷനെ അറിയിച്ചു. തുടർന്ന് അമ്പാടിയുടെ വീട് സൗജന്യമായി വൈദ്യുതീകരിച്ച് നൽകുകയായിരുന്നു. കെ.എസ്.ഇ.ബി ഉേദ്യാഗസ്ഥർ ഇടപെട്ട് വേഗത്തിൽ വൈദ്യുതിയും എത്തിച്ചു. സ്വിച്ച് ഓൺ ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. അശോകൻ നിർവഹിച്ചു. ആദർശിനെ അനുമോദിച്ചു. വാർഡംഗം പി.വി. സുരേഷ്, രാധാകൃഷ്ണൻ പുളിഞ്ചോട്, പ്രധാനാധ്യാപിക റീന തോമസ്, രാജേഷ്, പി. രാജശ്രീ, പി. രമേശൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story