Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാളൂർ റോഡ് വെള്ളത്തിൽ; ...

വാളൂർ റോഡ് വെള്ളത്തിൽ; ബസ് സർവിസ് നിർത്തി

text_fields
bookmark_border
മാള: അന്നമനട പഞ്ചായത്ത് ആറ്, ഏഴ് വാർഡുകൾ ചേരുന്ന വാളൂർ പാടം വെസ്റ്റ് കൊരട്ടി- വാളൂർ റോഡ് വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ബസുകൾ സർവിസ് നിർത്തിെവച്ചു. പാടശേഖരം നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. തിങ്കളാഴ്ചയും വെള്ളമിറങ്ങിയില്ല. ശക്തമായ ഒഴുക്കുണ്ട്. അപകടാവസ്ഥയിലായ പ്രദേശത്ത് അധികൃതർ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടില്ല. പ്രദേശത്തുനിന്ന് അന്നമനട, മാള എന്നിവിടങ്ങളിലേക്ക് ഏറെദൂരം ചുറ്റി മാമ്പ്ര വഴിയാണ് എത്താനാവുക. മുൻ വർഷങ്ങളിലും ഇവിടെ വെള്ളമുയർന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. റോഡ് ഉയരം കൂട്ടണമെന്ന ആവശ്യം അധികൃതർ മുഖവിലക്കെടുത്തിട്ടില്ല. അടിയന്തര പ്രാധാന്യം നൽകി റോഡ് പുനർനിർമിക്കണമെന്ന് ആവശ്യമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story