Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണലിപ്പുഴയിൽ...

മണലിപ്പുഴയിൽ വെള്ളമുയർന്നിട്ടും ഷട്ടർ ഉയർത്തിയില്ല; മേഖലയിൽ വെള്ളക്കെട്ട്

text_fields
bookmark_border
ആമ്പല്ലൂര്‍-: മണലിപ്പുഴയില്‍ ക്രമാതീതമായി വെള്ളമുയര്‍ന്നിട്ടും പുലക്കാട്ടുകര, ഓടഞ്ചിറ ഷട്ടറുകള്‍ തുറക്കാതിരുന്നത് മേഖലയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടാന്‍ ഇടയാക്കിയതായി ആക്ഷേപം. നിരവധി കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. പുഴയോരത്തെ ജാതി തോട്ടങ്ങളും വാഴകൃഷിയിടങ്ങളിലും വെള്ളം കയറി. തൃക്കൂര്‍, പുലക്കാട്ടുകര, മണലി, എറവക്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. കഴിഞ്ഞ വേനലില്‍ പുഴ വറ്റി വരണ്ടിരുന്നു. കാലവര്‍ഷം പെയ്തിട്ടും ആവശ്യത്തിന് വെള്ളമുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസം തുടര്‍ച്ചയായി മഴ പെയ്തതോടെയാണ് പുഴ നിറഞ്ഞൊഴുകിയത്. വെള്ളമുയരുന്ന സാഹചര്യങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാകാതിരിക്കാന്‍ പുഴയിലെ ഷട്ടറുകള്‍ തുറന്ന് ജലനിരപ്പ് ക്രമീകരിച്ചിരുന്നു. ഇതിനായി കാലവര്‍ഷത്തിന് മുമ്പേ ഷട്ടറുകള്‍ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. കൃഷിയിടങ്ങളിലും പുഴയോരത്തെ വീടുകളിലും വെള്ളം കയറുന്ന സ്ഥിതിയായതോടെ നാട്ടുകാരും കര്‍ഷകരും പ്രതിഷേധവുമായി രംഗത്തെത്തി. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം രണ്ട് റഗുലേറ്ററുകളുടെയും ഷട്ടറുകള്‍ തുറന്നു.
Show Full Article
TAGS:LOCAL NEWS 
Next Story