Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗഹൃദപാർക്ക്...

സൗഹൃദപാർക്ക് െവള്ളത്തിൽ; നിർമാണം വീണ്ടും വിവാദത്തിലേക്ക്

text_fields
bookmark_border
മാള: ചാലക്കുടിപ്പുഴയോരത്ത് പഞ്ചായത്ത് നടത്തുന്ന സൗഹൃദ പാർക്കിലെ നിർമാണ പ്രവർത്തനങ്ങൾ വിവാദമായതിനു പിറകെ പ്രദേശത്തേക്ക് പുഴകയറി. അന്നമനട പുളിക്കക്കടവ് പാലത്തിന് സമീപം വാളൂർ പുഴയോരത്താണ് നിർമാണ പ്രവർത്തനങ്ങൾ നടന്നത്. നേരത്തേ ജില്ല കലക്ടർക്ക് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തി തഹസിൽദാർ റിപ്പോർട്ട് നൽകിയിരുന്നു. പിന്നീട് നിർമാണ പ്രവർത്തനങ്ങൾ നിർത്തിെവക്കാൻ അധികൃതർ നിർദേശം നൽകി. പുളിക്കടവ് പാലത്തിന് തൊട്ടു തൊട്ടില്ല നിലയിൽ രണ്ട് വർഷങ്ങളിൽ പുഴ കരകവിഞ്ഞ് ഒഴുകിയിരുന്നു. ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലം മുഴുവനും അന്ന് വെള്ളത്തിനടിയിലായിരുന്നു. ആയതിനാൽ വെള്ളം കയറി ഇറങ്ങിയാലും ദോഷമല്ലാത്ത നിലയിലുള്ള നിർമാണ പ്രവർത്തനങ്ങൾക്കാണ് നേരത്തേ പഞ്ചായത്ത് രൂപം നൽകിയത്. ഇതിന് വിരുദ്ധമായാണ് നിർമാണം എന്നായിരുന്നു പരാതി. 1997ലാണ് ഈ പ്രദേശം കരിങ്കൽ ഭിത്തി കെട്ടി മണ്ണിട്ട് നികത്തി ഉയർത്തിയത്. വാളൂർ - അന്നമനട ഫെറി സർവിസിനുവേണ്ടിയായിരുന്നു ഇത്. കടവ് നിർമാണമാണ് ലക്ഷ്യമിട്ടത്. 2000 ലാണ് വിനോദ സഞ്ചാര വകുപ്പിൽപെടുത്തി പാർക്ക് നിർമാണം ലക്ഷ്യമിടുന്നത്. 2003 ൽ പുഴക്കു കുറുകെ പുളിക്കകടവ് പാലം യാഥാർഥ്യമായി. ഇതോടെ ഫെറി നിലച്ചു. പാലത്തിനോട് ചേർന്ന ഇവിടെ 2010ൽ പാർക്ക് നിർമിക്കുന്നതിന് സർക്കാർ ഒരു കോടി വകയിരുത്തി. 2015ൽ സൗഹൃദ പാർക്ക് ഉദ്ഘാടനവും നടത്തി. 2016ൽ ഇവിടെ പുഴയോര ഫെസ്റ്റ് നടത്തിയിരുന്നു. വർഷക്കാലത്ത് പുഴ കരകവിയുന്ന മേഖലയിൽ നിർമാണം വേണ്ട എന്ന നിർദേശം ഭരണസമിതി മുഖവിലക്കെടുത്തില്ല.
Show Full Article
TAGS:LOCAL NEWS 
Next Story