Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമറ്റത്തൂരുകാരുടെ...

മറ്റത്തൂരുകാരുടെ കുട്ടിച്ചേട്ടൻ ഇനി ഓർമ

text_fields
bookmark_border
വെള്ളിക്കുളങ്ങര: ശ്രീനാരായണ ഗുരുദേവ വചനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി മതമൈത്രിക്കും മാനവ സ്‌നേഹത്തിനും മദ്യവർജനത്തിനും വേണ്ടി ജീവിതത്തി​െൻറ ഏറിയ പങ്കും മാറ്റിവെച്ച കുട്ടിച്ചേട്ടന്‍(85) ഇനി ഓർമ. വെള്ളിക്കുളങ്ങര കുറിഞ്ഞിപ്പാടത്തുള്ള വസതിയില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു അന്ത്യം. 60 വര്‍ഷത്തോളം മറ്റത്തൂരിലെ മലയോരഗ്രാമങ്ങളിലൂടെ സൈക്കിളില്‍ ചുറ്റിസഞ്ചരിച്ച് മദ്യത്തിനെതിരെ സമൂഹമനസ്സാക്ഷിയെ ഉണര്‍ത്തുകയും ഗുരുദേവ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തയാളാണ് സി.കെ. കുട്ടി എന്ന കുട്ടിച്ചേട്ടൻ. നാട്ടുകാരുടേയും ബന്ധുക്കളുടേയും പരിഹാസവാക്കുകളെ നിശ്ചയദാര്‍ഢ്യത്തി​െൻറയും ഉദ്ദേശ്യശുദ്ധിയുടേയും കരുത്തുകൊണ്ട് നേരിട്ടാണ് കുട്ടിച്ചേട്ടൻ സൈക്കിളിലേറി നാട്ടിടവഴികള്‍ താണ്ടിയത്. കോട്ടയത്തെ അമയന്നൂരിലെ ചിറക്കരോട്ട് കൊച്ചുകടുത്ത വൈദ്യരുടെ ആറാമത്തെ മകനായ സി.കെ. കുട്ടി 20-ാമത്തെ വയസ്സിലാണ് നാടുവിട്ട് വെള്ളിക്കുളങ്ങരയിലെത്തിയത്. ചൊക്കനയിലെ റബര്‍തോട്ടത്തിൽ ടാപ്പിങ് ജോലി കിട്ടി. 24-ാം വയസ്സില്‍ കോടാലിക്കടുത്ത് കോപ്ലിപ്പാടത്തുള്ള ഭവാനിയെ വിവാഹം കഴിച്ചു. രാവിലെ ടാപ്പിങ് കഴിഞ്ഞിറങ്ങിയാല്‍ പിന്നെ സൈക്കിളില്‍ വെള്ളിക്കുളങ്ങരയിലെത്തി പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകും. വെള്ളിക്കുളങ്ങരയിലെ വായനശാലയിലെ സജീവ സാന്നിധ്യമായിരുന്നു സി.കെ. കുട്ടി. രണ്ടാംതരം വരെ മാത്രമേ പഠിച്ചിട്ടുള്ളുവെങ്കിലും നല്ലവായനക്കാരനായിരുന്നു. ഗുരുധര്‍മ പ്രചാരകനും മദ്യവിരുദ്ധ പ്രവര്‍ത്തകനുമായി നീണ്ട അറുപതുവര്‍ഷങ്ങളോളം നാട്ടില്‍ സജീവമായിരുന്ന കുട്ടിച്ചേട്ടന്‍ പൊതുസ്ഥലങ്ങളില്‍ മദ്യവിരുദ്ധ സന്ദേശങ്ങളെഴുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു. മദ്യപരുടെ വീടുകളിലെത്തി ഗുരുദേവ​െൻറ സന്ദേശങ്ങള്‍ വായിച്ചുകേള്‍പ്പിച്ചു. ത​െൻറ സൈക്കിളില്‍ മദ്യം വിഷമാണ്, അതെടുക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന് ഉദ്‌ബോധിപ്പിക്കുന്ന ഗുരുദേവ വചനങ്ങളെഴുതിയ ബോര്‍ഡ് കെട്ടിവെച്ചാണ് നാട്ടിലുടനീളം സഞ്ചരിച്ച് മദ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയത്. ലഹരിവിരുദ്ധ പ്രവര്‍ത്തനരംഗത്തെ ആറുപതിറ്റാണ്ടി​െൻറ സേവനം കണക്കിലെടുത്ത് കോടാലിയിലെ ഡ്രൈവേഴ്‌സ് വെല്‍െഫയര്‍ ട്രസ്റ്റ് അദ്ദേഹത്തെ ആദരിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story