Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാള മേഖലയില്‍...

മാള മേഖലയില്‍ വെള്ളക്കെട്ട് തുടരുന്നു

text_fields
bookmark_border
മാള: കുഴൂര്‍, അന്നമനട പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളം കയറിയത് ജനജീവിതം ദുരിതത്തിലാക്കി. കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുണ്ടൂർ ചെത്തിക്കോട്, മുത്തുകുളങ്ങര, വയലാര്‍, തിരുത്ത, കൊച്ചുകടവ്, പള്ളിബസാര്‍, മേലാംതുരുത്ത് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഇവിടെയുള്ള പ്രധാന റോഡുകളും വെള്ളത്തിനടിയിലായി. അന്നമനട വെണ്ണൂർപ്പാടം ഭാഗങ്ങളിൽ പട്ടികജാതി കോളനിയിലെ അഞ്ചോളം വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. വാഴ, മരച്ചീനി, ജാതി, പച്ചക്കറി മുതലായവ ഉള്ള കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുള്ളത് കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. കൊച്ചുകടവില്‍ വലിയകത്ത് അബ്്ദുസ്സലാം, ചെറുകാട്ടില്‍ ജബ്ബാർ, മുളങ്ങത്ത് അബ്്ദുറഹ്മാൻ, വയലാർ ഭാഗത്ത് കൊല്ലശ്ശേരി പ്രസന്ന ഹരിദാസ്, കള്ളിയാട്ടുതറ വേണു, വെണ്ണൂർപ്പാടത്ത് പാറയില്‍ ഗിരീഷ്, കൊമ്പിലാന്‍പറമ്പില്‍ കണ്ണന്‍, അമ്പലപറമ്പില്‍ ലക്ഷ്മണന്‍, വാഴയേലിപറമ്പില്‍ കുട്ടന്‍ എന്നിവരുടെ വീടിന് ചുറ്റും വെള്ളം കയറിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story