Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളക്കെട്ട്...

വെള്ളക്കെട്ട് തുടരുന്നു; സൗഹൃദതീരത്ത് വെള്ളം കയറി

text_fields
bookmark_border
ചാലക്കുടി: രണ്ടുദിവസം തുടര്‍ച്ചയായി പെയ്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിന് ശമനമായില്ല. തിങ്കളാഴ്ച മഴ കുറഞ്ഞതോടെ ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകളുടെ ഷട്ടറുകള്‍ അല്‍പം താഴ്ത്തിയിട്ടുണ്ട്. ചാലക്കുടിപ്പുഴയില്‍ വെള്ളം അപകടകരമായി നിറഞ്ഞൊഴുകുകയാണ്. പരിയാരം കപ്പത്തോട്, ചാലക്കുടി പറയന്‍തോട്, കാടുകുറ്റി ചാത്തന്‍ചാല്‍ എന്നിവയും ചില ഭാഗങ്ങളില്‍ കരകവിഞ്ഞു. വിവിധ ചെറുതോടുകളും നിറഞ്ഞൊഴുകുകയാണ്. ഞായറാഴ്ചയെക്കാള്‍ ചെറിയ തോതിൽ വെള്ളം താഴ്ന്നെങ്കിലും വയലുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് നിലനില്‍ക്കുന്നു. താഴ്ന്ന പ്രദേശത്തെ വഴികള്‍ വെള്ളക്കെട്ടുമൂലം ഗതാഗതം മുടങ്ങി. ചാലക്കുടി പോട്ട ആശ്രമത്തിന് സമീപം പഴയ ദേശീയപാതയോരത്ത് തോടുകളിലെ വെള്ളം സ്ഥാപനങ്ങളിലേക്ക് കയറി. വെള്ളം കെട്ടിനിന്നതിനാല്‍ ഒാട്ടോെമാബൈല്‍ വര്‍ക്ക്ഷോപ്പുകളും കടകളും തുറന്നില്ല. സമീപത്തെ തോട് മാലിന്യം അടിഞ്ഞ് തടസ്സപ്പെട്ടതിനാലാണ് ഇവിടെ വെള്ളക്കെട്ട് ഉണ്ടായത്. ചാലക്കുടി ഹൗസിങ് ബോര്‍ഡ് കോളനിയിലെ ചില വീടുകളിലേക്കുള്ള വഴികളില്‍ വെള്ളക്കെട്ടുണ്ട്. കാടുകുറ്റി പഞ്ചായത്തിലെ ചാത്തന്‍ചാല്‍ റോഡ് വെള്ളത്തിനടിയിലായി. ഇതുമൂലം കാതിക്കുടത്തേക്കും തിരിച്ച് അന്നനാട്ടിലേക്കും കാല്‍നടയായോ വാഹനങ്ങളിലോ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പാടശേഖരത്തോട് ചേര്‍ന്ന വഴിയാണെങ്കിലും നാലുവര്‍ഷമായി ഇവിടം മുങ്ങിയിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പാടത്തോട് ചേര്‍ന്ന മോട്ടോര്‍പുരകളിലെ പമ്പുകളിലേക്ക് വെള്ളം കയറിയതിനാല്‍ പമ്പ്‌സെറ്റ് നാശമായതായി പരാതിയുണ്ട്. ചാലക്കുടിപ്പുഴയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ തൈക്കൂട്ടം തൂക്കുപാലത്തി​െൻറ കാടുകുറ്റി ഭാഗത്ത് വെള്ളം കയറി. ഇതുമൂലം ഞായറാഴ്ചയും തിങ്കളാഴ്ച രാവിലെയും ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ തടസ്സമായി. ഇരു വശങ്ങളിലും സ്പര്‍ശിച്ചാണ് പുഴവെള്ളം ഇപ്പോഴും ഒഴുകുന്നത്. അന്നമനട വാളൂര്‍ സൗഹൃദതീരത്ത് പുഴവെള്ളം കയറി. തീരത്ത് നിര്‍മിച്ച പാര്‍ക്ക് വെള്ളത്തില്‍ മുങ്ങി. ഇരിപ്പിടങ്ങള്‍, സ്റ്റേജ് തുടങ്ങി കെട്ടിടങ്ങളും ഇതോടെ വെള്ളത്തിനടിയിലായി. ഇവിടെ പുഴയോരം നികത്തി പാര്‍ക്ക് നിര്‍മിച്ചത് വിവാദമായതാണ്. ഇത് പുഴയുടെ ഭാഗമാണെന്നും ഇവിടെ പാര്‍ക്ക് നിര്‍മിക്കരുതെന്നും മഴക്കാലത്ത് പാര്‍ക്ക് വെള്ളത്തിനടിയിലാകുമെന്നും മുന്നറിയിപ്പുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story