Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകണ്ണീർപ്പാടം

കണ്ണീർപ്പാടം

text_fields
bookmark_border
കൊടുങ്ങല്ലൂർ: മൂന്നര പതിറ്റാണ്ട് തരിശുകിടന്ന ഞാറ്റുവേലപ്പാടത്ത് നെല്ല് വിളയിക്കാനുള്ള കർഷകരുടെ സ്വപ്നങ്ങളെ മഴ വിഴുങ്ങി. ഞായറാഴ്ച പെയ്ത തോരാമഴയിൽ നാലേക്കറോളം പാടം വെള്ളത്തിലായി. പാടത്ത് നട്ട ഞാറുകൾ പോലും പുറത്ത് കാണാനാകാത്ത വിധം വെള്ളം നിറഞ്ഞ് നിൽക്കുകയാണിവിടെ. കൊടുങ്ങല്ലൂർ നഗരസഭയിലെ പുല്ലൂറ്റ് വില്ലേജിൽ ഉരുളികുന്ന് പാടത്ത് തുടക്കം കുറിച്ച നെൽകൃഷിയാണ് മഴയിൽ ഇല്ലാതായത്. കൊല്ലംപറമ്പിൽ സുബ്രഹ്മണ്യൻ, കൊല്ലംപറമ്പിൽ ഷിജിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി. ഏകദേശം 80,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. തരിശ് പാടം കതിരണയിക്കാനുള്ള ശ്രമങ്ങൾ ആവേശകരമായിരുന്നു. കൃഷിഭവൻ ഉദ്യോഗസ്ഥരും എം.എൽ.എയും മറ്റു ജനപ്രതിനിധികളുമെല്ലാം കർഷകരോടൊപ്പമുണ്ടായിരുന്നു. കൊടുങ്ങല്ലൂർ കൃഷിഭവൻ നൽകിയ 'േജ്യാതി' വിത്തുകൾ വിതച്ച് ഉദ്ഘാടനം ചെയ്തത് വി.ആർ. സുനിൽകുമാർ എം.എൽ.എയായിരുന്നു. ഞാറ്റടി മുതൽ എല്ലാം ജൈവരീതിയിലാണ് നടത്തിയത്. ചാണകം, ഗോമൂത്രം തുടങ്ങിയവ ഉപയോഗിച്ചാണ് പാടമൊരുക്കിയത്. വിതച്ച വിത്ത് ഞാറായി മാറിയതോടെ ആഹ്ലാദപൂർവമാണ് കർഷകർ പറിച്ചുനട്ടത്. പുല്ലൂറ്റ് മേഖലയിലെ പൊക്കാളി പാടത്തിറക്കിയ നെൽകൃഷിയെയും മഴ ദോഷകരമായി ബാധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story