Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂർ മേൽശാന്തി...

ഗുരുവായൂർ മേൽശാന്തി തെരഞ്ഞെടുപ്പ് ഇന്ന്

text_fields
bookmark_border
ഗുരുവായൂര്‍: ക്ഷേത്രത്തിലെ അടുത്ത ആറുമാസത്തേക്കുള്ള മേൽശാന്തിയെ ചൊവ്വാഴ്ച തെരഞ്ഞെടുക്കും. മേൽശാന്തി സ്ഥാനത്തേക്ക് അപേക്ഷ നൽകിയവരിൽ യോഗ്യതയുള്ള 41പേരെ തന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിച്ചിട്ടുണ്ട്. 46 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. ദേവസ്വം കോൺഫറൻസ് ഹാളിൽ രാവിലെ എട്ട് മുതലാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ യോഗ്യത നേടിയവരുടെ പേരുകൾ ഉൾപ്പെടുത്തി ഉച്ചപൂജക്ക് ശേഷം ക്ഷേത്രം ശ്രീകോവിലിന് മുന്നിലെ നമസ്‌കാരമണ്ഡപത്തിൽ നറുക്കെടുക്കും. നിലവിലെ മേൽശാന്തി പള്ളിശ്ശേരി മനക്കൽ മധുസൂദനൻ നമ്പൂതിരിയാണ് നറുക്കെടുക്കുക. മേൽശാന്തി നിയമനത്തിന് അപേക്ഷ സമർപ്പിച്ച് ഒഴിവാക്കപ്പെട്ട ഒരാൾ ഹൈകോടതിയെ സമീപിച്ചതാണ് തെരഞ്ഞെടുക്കൽ നടപടി വൈകാൻ കാരണം. മേൽശാന്തി നിയമനത്തിനായുള്ള നടപടികൾ തുടരുന്നതിന് തിങ്കളാഴ്ച കോടതി അനുമതി നൽകി. ഇതേത്തുടർന്നാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് നടപടി കുറച്ചു ദിവസം വൈകിയെങ്കിലും പതിവുപോലെ സെപ്റ്റംബർ 30ന് തന്നെ മേൽശാന്തിക്ക് സ്ഥാനമേൽക്കാനാവും. മാർച്ച് 31വരെയാണ് കാലാവധി.
Show Full Article
TAGS:LOCAL NEWS 
Next Story