Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാർച്ചിനകം എല്ലാ...

മാർച്ചിനകം എല്ലാ ജില്ലയിലും തപാൽ വകുപ്പി​െൻറ പേ​മെൻറ്​ ബാങ്ക്​

text_fields
bookmark_border
തൃശൂർ: രാജ്യത്തി​െൻറ മുക്കിലും മൂലയിലും പേമ​െൻറ് ബാങ്ക് സംവിധാനം എത്തിക്കാൻ തപാൽ വകുപ്പ് തയാറെടുക്കുന്നു. അടുത്ത മാർച്ച് അവസാനത്തോടെ എല്ലാ ജില്ലയിലും പേമ​െൻറ് ബാങ്ക് തുടങ്ങും. 2018 അവസാനത്തോടെ ഒന്നര ലക്ഷം തപാൽ ഒാഫിസുകളിലും പേമ​െൻറ് ബാങ്ക് സംവിധാനം ആവിഷ് കരിക്കും. സ്വകാര്യ മൊബൈൽ കമ്പനിയായ എയർടെല്ലിനുശേഷം രണ്ടാമത്തെ വലിയ പേമ​െൻറ് ബാങ്ക് ശൃംഖലയാകാനുള്ള ഒരുക്കത്തിലാണ് തപാൽ വകുപ്പ്. വ്യക്തികളിൽനിന്നും ചെറുകിട ബിസിനസുകാരിൽനിന്നും ഒരു ലക്ഷം രൂപവരെ നിക്ഷേപം സമാഹരിക്കാൻ പേമ​െൻറ് ബാങ്കിന് കഴിയും. പോസ്റ്റ്മാൻ അടക്കമുള്ള തപാൽ ജീവനക്കാരെ ഇതിനുള്ള ഉപകരണമടക്കം സജ്ജരാക്കും. 25,000 രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് തപാൽ േപമ​െൻറ് ബാങ്ക് നാലര ശതമാനം പലിശ നൽകും. 25,000 മുതൽ 50,000 രൂപ വരെ അഞ്ച് ശതമാനവും ഒരു ലക്ഷം വരെ അഞ്ചര ശതമാനവുമാണ് പലിശ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ ഒരു കോടി രൂപക്ക് താഴെയുള്ള നിക്ഷേപത്തിന് മൂന്നര ശതമാനമാണ് പലിശ നൽകുന്നത്. ആധാർ അടിസ്ഥാന രേഖയാക്കിയുള്ള ഇടപാടുകളാണ് തപാൽ പേമ​െൻറ് ബാങ്ക് നടത്തുക. പരമാവധി ചുരുങ്ങിയ സേവന നിരക്ക് ഇൗടാക്കിയാൽ മതിയെന്നാണ് ധാരണ. നിലവിെല വിപുലമായ അടിത്തറ ഉപയോഗിച്ച് പേമ​െൻറ് ബാങ്ക് വിജയകരമാകുമെന്നാണ് തപാൽ വകുപ്പി​െൻറ പ്രതീക്ഷ. കഴിഞ്ഞ വർഷമാണ് സ്മാൾ ഫിനാൻസ് ബാങ്കുകൾക്കും പേമ​െൻറ് ബാങ്കുകൾക്കും റിസർവ് ബാങ്ക് അനുമതി നൽകിയത്. കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച എയർടെൽ പേമ​െൻറ് ബാങ്കിന് ഇതിനകം രണ്ടര ലക്ഷം ഇടപാടുകാരുണ്ട്. മൊബൈൽ സേവന ദാതാക്കൾ, സൂപ്പർ മാർക്കറ്റ് ശൃംഖലകൾ തുടങ്ങിയവക്ക് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പേമ​െൻറ് ബാങ്ക് തുടങ്ങാനാകും. നിക്ഷേപം സ്വീകരിക്കുന്നതിനൊപ്പം ഇൻറർനെറ്റ് ബാങ്കിങ് ഇടപാടുകളും പേമ​െൻറ് ബാങ്കിൽ നടത്താൻ റിസർവ് ബാങ്ക് അനുമതി നൽകുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story