Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂരിൽ അഞ്ച്​...

കൊടുങ്ങല്ലൂരിൽ അഞ്ച്​ വീടുകൾക്ക് നാശം

text_fields
bookmark_border
കൊടുങ്ങല്ലൂർ: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കൊടുങ്ങല്ലൂർ മേഖലയിൽ അഞ്ച് വീടുകൾക്കുകൂടി നാശം. ഇതോടെ ഞായറാഴ്ച നിർത്താതെ പെയ്ത മഴയിൽ നാശമുണ്ടായ വീടുകളുടെ എണ്ണം ഏഴായി. നഗരസഭയിൽ പുല്ലൂറ്റ് മേഖലയിൽ 15ാം വാർഡിൽ മണ്ണ് ഇടിഞ്ഞുവീണ് രണ്ട് വീടുകൾക്ക് നാശമുണ്ടായി. ഒാളിപറമ്പിൽ കൃഷ്ണ​െൻറ ഒാട് മേഞ്ഞ വീട് തകർന്നു. മേൽ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഭഗവതിപറമ്പിൽ വേണുവി​െൻറ വീടിനരികിൽനിന്ന് മണ്ണിടിഞ്ഞാണ് കൃഷ്ണ​െൻറ വീട് തകർന്നത്. ഞായറാഴ്ച അർധരാത്രിയാണ് സംഭവം. വീട് തകർന്നുവീഴുന്നതിന് മുമ്പ് കൃഷ്ണൻ രക്ഷപ്പെടുകയായിരുന്നു. കൃഷ്ണൻ കിടന്നിരുന്ന കട്ടിലിന് മേലാണ് തകർന്ന അവശിഷ്ടങ്ങൾ കിടന്നിരുന്നത്. വേണുവി​െൻറ വീടിനും നാശനഷ്ടമുണ്ടായി. ഇരുവർക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കൗൺസിലർ ഒ.എൻ. ജയദേവൻ ആവശ്യെപ്പട്ടു. പുല്ലൂറ്റ് ആലിങ്ങപറമ്പിൽ സുരേഷ്, വള്ളോംപറമ്പിൽ പ്രിയകുമാർ, ചക്കാമഠത്തിൽ സുമതി തുടങ്ങിയവരുടെ വീടുകൾക്കും കേടുപാടുകളുണ്ടായി. ശ്രീനാരായണപുരം പഞ്ചായത്തി​െൻറ കിഴക്കും പടിഞ്ഞാറ് ഭാഗങ്ങളിലും വെള്ളക്കെട്ടി​െൻറ ദുരിതം മഴ മാറിയിട്ടും വിട്ടുമാറിയിട്ടില്ല. ശാന്തിപുരം കിഴക്കുഭാഗത്ത് പല വീടുകളും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്. മേഖലയിൽ മറ്റ് പലയിടങ്ങളിലും വെള്ളക്കെട്ടി​െൻറ രൂക്ഷത കുറഞ്ഞെങ്കിലും കെടുതികൾക്ക് അറുതിയായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story