Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനോവൽ സാഹിത്യയാത്ര

നോവൽ സാഹിത്യയാത്ര

text_fields
bookmark_border
ഇരിങ്ങാലക്കുട: എസ്.എൻ പബ്ലിക് ലൈബ്രറിയുടെ നോവൽ സാഹിത്യയാത്രയിൽ പെങ്കടുത്ത് ഒ.വി. വിജയ​െൻറ 'ഖസാക്കി​െൻറ ഇതിഹാസം' എന്ന നോവലിനെ കുറിച്ച് കോഴിക്കോട് ഡയറ്റ് സീനിയർ െലക്ചറർ അബ്ദുൽ നസീർ സംസാരിച്ചു. തൃശൂർ ഡയറ്റിലെ ഡോ. കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. പി.കെ. ഭരതൻ, സോണിയ ഗിരി, മോഹൻദാസ്, രാജേഷ് തെക്കിനിയത്ത്, കെ. മായ, എൽസ സോനു എന്നിവർ സംസാരിച്ചു. സംസ്കാര സാഹിതി സമ്മേളനം ഇരിങ്ങാലക്കുട: സംസ്കാര സാഹിതി നിയോജകമണ്ഡലം വാർഷിക സമ്മേളനം ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഹരി ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ആേൻറാ പെരുമ്പിള്ളി, സംസ്കാര സാഹിതി ജില്ലാ വൈസ് ചെയർമാൻ സി.ജി. നാരായണൻകുട്ടി, കൺവീനർ എ.സി. സുരേഷ്, കെ.എ. അബൂബക്കർ, തോമസ് തത്തംപിള്ളി, ജോജി തെക്കൂടൻ, കെ. അബ്ദുല്ലക്കുട്ടി എന്നിവർ സംസാരിച്ചു. കാട്ടൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട രാജലക്ഷ്മി കുറുമാത്തിനെ ആദരിച്ചു. ഭാരവാഹികൾ: എ.സി. സുരേഷ് (ചെയർ.), കെ.എ. അബൂബക്കർ, രാജലക്ഷ്മി കുറുമാത്ത് (വൈസ് പ്രസി.), രാജീവ് മുല്ലപ്പിള്ളി (കൺ.), േജാജി തെക്കൂടൻ, നീന ജോസ് (സെക്ര.), സി.എം. ഉണ്ണികൃഷ്ണൻ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story