Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്ക് തീയിട്ടു...

ബൈക്ക് തീയിട്ടു നശിപ്പിച്ചു

text_fields
bookmark_border
പഴയന്നൂർ: വീടിന് സമീപം നിർത്തിയ പത്രം ഏജൻറി​െൻറ ബൈക്ക് സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. എളനാട് പരുത്തിപ്ര മുപ്പത്താറുപറമ്പിൽ മുഹമ്മദി​െൻറ ബൈക്കാണ് ഞായറാഴ്ച അർധരാത്രി കത്തിച്ചത്. വീടിന് സമീപത്തെ പലചരക്ക് കടക്ക് മുന്നിലാണ് ബൈക്ക് നിർത്തിയിരുന്നത്. വീടുപണി നടക്കുന്നതിനാൽ മുഹമ്മദും കുടുംബവും കുറച്ചു മാറി വാടകക്കാണ് താമസം. തീ കണ്ട സമീപവാസികൾ വെള്ളംകോരി അണക്കുകയായിരുന്നു. പഴയന്നൂർ എസ്.ഐ പി.കെ. ദാസി​െൻറ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. ആനച്ചമയ പ്രദര്‍ശനം തിരുവില്വാമല: വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല ആഘോഷത്തി​െൻറ ഭാഗമായി ആനച്ചമയ പ്രദര്‍ശനം തുടങ്ങി. നിറമാല ദിവസമായ വ്യാഴാഴ്ച വരെ പ്രദര്‍ശനം തുടരും.
Show Full Article
TAGS:LOCAL NEWS 
Next Story