Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺഗ്രസ്...

കോൺഗ്രസ് കൗൺസിലർമാരുടെയും ഡി.സി.സി ഭാരവാഹികളുടെയും യോഗം ഇന്ന്

text_fields
bookmark_border
തൃശൂർ: കോർപറേഷൻ ഭരണത്തിനെതിരെ നിലപാട് ശക്തമാക്കാൻ കോൺഗ്രസ് കൗൺസിലർമാരും ഡി.സി.സി ഭാരവാഹികളും ചൊവ്വാഴ്ച യോഗം ചേരും. വൈകീട്ട് ഡി.സി.സി ഓഫിസിലാണ് യോഗം. കേവല ഭൂരിപക്ഷമില്ലാതെ ഇടതുമുന്നണി ഭരിക്കുന്ന കോർപറേഷനിൽ ഭരണം നിയന്ത്രിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും സി.പി.എമ്മുമായി ഒത്തുകളിയാണെന്നുമുള്ള ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് യോഗം. ‍ഐ ഗ്രൂപ്പി​െൻറ പ്രതിനിധിയായുള്ള പ്രതിപക്ഷ കക്ഷി നേതാവിനും എ ഗ്രൂപ്പിൽ നിന്നുള്ള ഉപനേതാവിനുമെതിരെയായിരുന്നു പ്രധാന ആക്ഷേപം. ഇരുവരെയും മാറ്റണമെന്ന ആവശ്യവും ചൊവ്വാഴ്ച ചേരുന്ന യോഗത്തിൽ ഉയരും. മുതിർന്ന നേതാവ് സി.എൻ. ബാലകൃഷ്ണ​െൻറ മകൾ സി.ബി. ഗീതയെ പ്രതിപക്ഷ കക്ഷി നേതാവാക്കണമെന്ന നിർദേശം ഐ ഗ്രൂപ്പിൽനിന്നുള്ള ഒരു വിഭാഗം മുന്നോട്ടുവെക്കും. മുൻ മേയറും എ ഗ്രൂപ്പുകാരനുമായ രാജൻ പല്ലൻ, മുൻ ഡെപ്യൂട്ടി മേയർ കൂടിയായ ഐ ഗ്രൂപ്പിൽനിന്നുള്ള സുബി ബാബു, എ. പ്രസാദ്, ഫ്രാൻസിസ് ചാലിശേരി എന്നിവർക്ക് വേണ്ടിയും സമ്മർദമുണ്ട്. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ, മുതിർന്ന നേതാവ് സി.എൻ. ബാലകൃഷ്ണൻ, മുൻ ഡി.സി.സി പ്രസിഡൻറ് ഒ. അബ്ദുറഹിമാൻകുട്ടി എന്നിവർ യോഗത്തിൽ പങ്കെടുക്കും. സ്ഥിരം സമിതി അധ്യക്ഷർ രാജിവെച്ചു തൃശൂർ: കോർപറേഷനിലെ കോൺഗ്രസ് പ്രതിനിധികളായ മൂന്ന് സ്ഥിരം സമിതി അധ്യക്ഷർ പദവികൾ രാജിവെച്ചു. മുൻ ധാരണയനുസരിച്ചാണ് രാജി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വത്സല ബാബുരാജ്, നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ എം.ആർ. റോസിലി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജേക്കബ് പുലിക്കോട്ടിൽ എന്നിവരാണ് കോർപറേഷൻ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. പുതിയ ചെയർമാൻമാരെ ചൊവ്വാഴ്ച ചേരുന്ന യോഗം തീരുമാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story