Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

മണ്ണുത്തി-^വടക്കുഞ്ചേരി ദേശീയപാത: കരാറുകാര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം ^ ചെന്നിത്തല

text_fields
bookmark_border
മണ്ണുത്തി--വടക്കുഞ്ചേരി ദേശീയപാത: കരാറുകാര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം - ചെന്നിത്തല പട്ടിക്കാട്‍: മണ്ണുത്തി--വടക്കുഞ്ചേരി ദേശീയപാത നിർമാണത്തില്‍ ഹൈകോടതി നിർദേശിച്ച സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത കരാറുകാര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണ്ണുത്തി മുതല്‍ വടക്കുഞ്ചേരി വരെ ഭാഗത്തെ റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്ത സ്ഥലം എം.എല്‍.എയുടെയും തൃശൂര്‍ എം.പിയുടെയും അനാസ്ഥക്കും ഹൈകോടതി വിധി നടപ്പാക്കാത്തതിനുമെതിരെ പാണഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന രാപകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ റോഡുകളും മോശം നിലയിലാണെന്നും എല്ലാ റോഡുകളും സുധാകരന്‍ കുണ്ടുകളായി മാറിയെന്നും ചെന്നിത്തല ആരോപിച്ചു. പണം കിട്ടാത്തതിനാല്‍ കരാറുകാര്‍ നിർമാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ മടിക്കുകയാണ്. ജി.എസ്.ടി വന്നതോടെ കരാറുകാരുടെ പിന്‍മാറ്റം പൂര്‍ണമായി. ഏത് പദ്ധതി പറഞ്ഞാലും കിഫ്ബി എന്നാണ് മന്ത്രിമാര്‍ പറയുന്നത്. കിഫ്ബി എന്ന് പറയുന്നതല്ലാതെ ഒന്നും ആരംഭിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മണ്ണുത്തി -വടക്കുഞ്ചേരി ദേശീയപാത വിഷയത്തില്‍ കേന്ദ്രമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതിൽ പ്രതിഷേധിച്ച് ജില്ലയിലെ മന്ത്രിമാരുടെ ഓഫിസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ എം.പി വി.എസ്. വിജയരാഘവന്‍, എം.പി. വിന്‍സ​െൻറ്, സുന്ദരന്‍ കുന്നത്തുള്ളി, ഷാജി കോടങ്കണ്ടത്ത്, ജോസ് വള്ളൂര്‍, ഐ.പി. പോള്‍, ഭാസ്‌കരന്‍ ആദംകാവില്‍, രാജേന്ദ്രന്‍ അരങ്ങത്ത്, ടി.ജെ. സനീഷ്‌കുമാര്‍, ജൈജു സെബാസ്റ്റ്യന്‍, ടി.എസ്. മനോജ്കുമാര്‍, അസീസ് താണിപ്പാടം, ജോർജ് പൊടിപ്പാറ, ജോസ് കുഴുപ്പില്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കെ.സി. അഭിലാഷ്, മണ്ഡലം പ്രസിഡൻറ് ടി.പി. ജോര്‍ജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story