Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാലയൂർ മസ്ജിദിൽ...

പാലയൂർ മസ്ജിദിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

text_fields
bookmark_border
ചാവക്കാട്: തെക്കന്‍ പാലയൂരില്‍ ബദ്രിയ്യ ജുമാ മസ്ജിദി​െൻറ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 നും മൂന്നിനും ഇടയിലായിരുന്നു കവര്‍ച്ച. മോഷ്ടാവ് വരുന്നതി​െൻറ ദൃശ്യം പള്ളിയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സൈക്കിളില്‍ വന്ന മോഷ്ടാവ് പള്ളി വളപ്പിൽ കയറിയാണ് പിറകിലെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നത്. നല്ല മഴയുള്ള സമയത്താണ് സംഭവം. നാലു തവണ പുറത്തുപോയി വീണ്ടും തിരിച്ചെത്തിയാണ് ഭണ്ഡാരം പൊളിച്ചത്. പ്രതിയെക്കുറിച്ചുള്ള സൂചന കാമറയില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രസിഡൻറ് എ.കെ. ഹനീഫയുടെ പരാതിയിൽ ചാവക്കാട് എസ്.ഐ എം.കെ. രമേഷി​െൻറ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. ഇത് രണ്ടാം തവണയാണ് പാലയൂർ മസ്ജിദിൽ മോഷണം നടക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു ആദ്യ മോഷണം. തുടർന്ന് എസ്.ഐ രമേഷി​െൻറ നിർദേശപ്രകാരമാണ് പള്ളിക്കമ്മിറ്റി കാമറകൾ സ്ഥാപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story