Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുന്നയൂര്‍ക്കുളത്ത്​...

പുന്നയൂര്‍ക്കുളത്ത്​ കൃഷിയിടങ്ങള്‍ വെള്ളത്തില്‍

text_fields
bookmark_border
അണ്ടത്തോട്: തുടര്‍ച്ചയായി പെയ്ത മഴയില്‍ പുന്നയൂര്‍ക്കുളം അയിരൂരിലെ കൃഷിയിടങ്ങൾ വെള്ളത്തിലായി. തീരദേശ മേഖലയിലെ രാമച്ചകൃഷിയും വെള്ളത്തിൽ മുങ്ങി. നാല് ദിവസം മുമ്പ് നടീല്‍ പൂര്‍ത്തിയാക്കിയ പത്ത് ഏക്കര്‍ പാടശേഖരങ്ങളാണ് വെള്ളത്തിലായത്. പാടശേഖരത്തി‍​െൻറ കരപ്രദേശങ്ങളില്‍നിന്ന് മഴയില്‍ കൂടുതല്‍ വെള്ളം ഒഴുകിയെത്തി. പാടശേഖരത്തേക്ക് വെള്ളമെത്തുന്ന തോടും കവിഞ്ഞൊഴുകിയതിനാല്‍ വെള്ളം ഒഴുക്കിവിടാനുള്ള കര്‍ഷകരുടെ ശ്രമം നടന്നില്ല. മഴയില്‍ അണ്ടത്തോട് അറപ്പ റോഡിലെ തെക്കേപുറത്ത് ഹംസയുടെ വീട് വെള്ളത്തിലായി. അണ്ടത്തോട് മേഖലയിലെ തകര്‍ന്ന റോഡുകളില്‍ വെള്ളക്കെട്ട് ഭീഷണിയായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story