Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമമ്മിയൂ​ർ ക്ഷേത്രത്തിൽ ...

മമ്മിയൂ​ർ ക്ഷേത്രത്തിൽ പ്രസാദ്​ ഉൗട്ട്​ ഇനി പ്ലേറ്റിൽ

text_fields
bookmark_border
ഗുരുവായൂര്‍: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് വാഴയില മാറ്റി പ്ലേറ്റാക്കി. തിങ്കളാഴ്ച മുതലാണ് പ്രസാദ ഊട്ട് സ്റ്റീൽ പ്ലേറ്റിലാക്കിയത്. ഊട്ടിന് ആവശ്യമായ 500 പ്ലേറ്റുകൾ ഗുരുവായൂർ അർബൻ ബാങ്ക് ഭരണസമിതി വഴിപാടായി സമർപ്പിച്ചു. അർബൻ ബാങ്ക് ചെയർമാൻ വി. വേണുഗോപാൽ സ്റ്റീൽ പ്ലേറ്റുകൾ മമ്മിയൂർ ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫിസർ ബിനേഷ് കുമാറിന് കൈമാറി. ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ.പി.ഉദയൻ, അരവിന്ദൻ പല്ലത്ത്, പി.യതീന്ദ്രദാസ്, ജനറൽ മാനേജർ ഇ.യു.ശ്രീനാരായണൻ എന്നിവർ പങ്കെടുത്തു. നേരത്തെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്ലേറ്റ് ആക്കിയിരുന്നെങ്കിലും കോടതി വിധിയെ തുടർന്ന് വീണ്ടും വാഴയിലയിലാക്കി. വാഴയിലയുടെ അവശിഷ്്്ടം ഒഴിവാക്കാൻ സദ്യകൾക്ക് പ്ലേറ്റ് ഉപയോഗിക്കണമെന്ന് നഗരസഭ ബോധവത്കരണം നടത്തി വരുന്നുണ്ട്. എന്നാൽ ക്ഷേത്രങ്ങളിലെ പാരമ്പര്യം വാഴയിലയാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്തുണ്ട്. കഴിഞ്ഞ നഗരസഭ കൗൺസിലിൽ കോൺഗ്രസ് അംഗങ്ങൾ തന്നെ ഈ വാദം ഉയർത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story