Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറളം^കിഴുത്താനി...

'കാറളം^കിഴുത്താനി പുല്ലത്തറ റോഡി​െൻറ ശോച്യാവസ്​ഥ പരിഹരിക്കണം'

text_fields
bookmark_border
'കാറളം-കിഴുത്താനി പുല്ലത്തറ റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണം' ഇരിങ്ങാലക്കുട: തകർന്ന് തരിപ്പണമായ കാറളം-കിഴുത്താണി പുല്ലത്തറ റോഡി​െൻറ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രഫ. കെ.യു. അരുണൻ എം.എൽ.എയെയും പഞ്ചായത്ത് അധികാരികളെയും വഴിയിൽ തടയുമെന്ന് കോൺഗ്രസ് കാട്ടൂർ ബ്ലോക്ക് വൈസ് പ്രസിഡൻറ് തങ്കപ്പൻ പാറയിൽ, കോൺഗ്രസ് കാറളം മണ്ഡലം പ്രസിഡൻറ് തിലകൻ പൊയ്യാറ എന്നിവർ വാർത്താ ക്കുറിപ്പിൽ അറിയിച്ചു. മുൻ എം.എൽ.എ അനുവദിച്ച ഫണ്ട് ബന്ധപ്പെട്ടവർ ദുരുപയോഗം ചെയ്തു. റോഡി​െൻറ നിർമാണത്തിനുള്ള സംഖ്യ കെട്ടിവെക്കാതെ ശുദ്ധജല വിതരണ പരിപാടി നടപ്പാക്കാൻ റോഡ് പൊളിക്കുന്നതിന് സമരം ചെയ്ത സി.പി.എമ്മുകാർ മുൻ എം.എൽ.എയെ െകാണ്ട് ഫണ്ട് അനുവദിപ്പിച്ചതിന് ശേഷമാണ് സമരം പിൻവലിപ്പിച്ചതെന്നും എന്നാൽ, ഇപ്പോൾ വെള്ളവുമില്ല, റോഡുമില്ല എന്ന അവസ്ഥയാണെന്നും ഇവർ കുറ്റപ്പെടുത്തി. എം.എസ്.എഫ് ധനസഹായ വിതരണം ഇരിങ്ങാലക്കുട: മുസ്ലിം സർവിസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ഡയാലിസിസിന് വിധേയരായവർക്ക് ധനസഹായ വിതരണവും സൗജന്യ വൃക്കരോഗ നിർണയ രക്തപരിശോധനാ ക്യാമ്പും നടത്തി. ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനവും ധനസഹായ വിതരണവും നടത്തി. യൂനിറ്റ് പ്രസിഡൻറ് പി.എ. അബ്ദുൽ നാസിർ അധ്യക്ഷത വഹിച്ചു. എം.എസ്.എസ് മുൻ സംസ്ഥാന ജന. സെക്ര. ടി.കെ. അബ്ദുൽ കരീം മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എസ് ജില്ല പ്രസിഡൻറ് ടി.എസ്. നിസാമുദ്ദീൻ മുഖ്യാതിഥിയായിരുന്നു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.എ. അബ്ദുൽ ബഷീർ, മീനാക്ഷി ജോഷി, നഗരസഭ കൗൺസിലർ എം.എൻ. തമ്പാൻ, കെ.എസ്. അൻസാരി, കെ.എസ്. ബഷീർ, യൂനിറ്റ് സെക്രട്ടറി പി.എ. നസീർ, പ്രോഗ്രാം കോഒാഡിനേറ്റർ എ.എ. ഷേഖ് ദാവൂദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story