Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമന്ത്രി തോമസ്...

മന്ത്രി തോമസ് ചാണ്ടിയിൽനിന്ന്​ രാജി എഴുതി വാങ്ങാന്‍ മുഖ്യമന്ത്രി തയാറാകണം ^രമേശ് ചെന്നിത്തല

text_fields
bookmark_border
മന്ത്രി തോമസ് ചാണ്ടിയിൽനിന്ന് രാജി എഴുതി വാങ്ങാന്‍ മുഖ്യമന്ത്രി തയാറാകണം -രമേശ് ചെന്നിത്തല തൃശൂര്‍: മന്ത്രി തോമസ് ചാണ്ടിക്കെതിരെ പുറത്തുവന്ന വസ്തുതാപരമായ തെളിവുകള്‍ കണക്കിലെടുത്ത് അദ്ദേഹത്തില്‍നിന്ന് രാജി എഴുതി വാങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ രേഖകള്‍ സഹിതം മാധ്യമങ്ങള്‍ മന്ത്രിയുടെ കൈയേറ്റം പുറത്തുകൊണ്ടുവന്നു. തോമസ് ചാണ്ടിയും മുഖ്യമന്ത്രിയും തമ്മിൽ കൂട്ടുകച്ചവടമായതിനാലാണ് ഭൂമി കൈയേറിയെന്ന് തെളിഞ്ഞിട്ടും രാജി ആവശ്യപ്പെടാത്തെതന്നും അദ്ദേഹം വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story