Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമല്യയുടെ 100 കോടി...

മല്യയുടെ 100 കോടി മൂല്യമുള്ള ഒാഹരികൾ കണ്ടുകെട്ടി

text_fields
bookmark_border
ന്യൂഡൽഹി: കോടികളുടെ കിട്ടാക്കടം വരുത്തി നാടുവിട്ട വ്യവസായി വിജയ് മല്യയുടെ സമ്പാദ്യം കണ്ടുകെട്ടുന്ന നടപടികൾ എൻഫോഴ്സ്മ​െൻറ് ഡയറക്ടറേറ്റ് ആരംഭിച്ചു. മല്യയുടെ ഉടമസ്ഥതയിലുള്ള യുനൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡി​െൻറ (യു.ബി.എൽ) 100 കോടി മൂല്യമുള്ള ഷെയറുകൾ കേന്ദ്ര സർക്കാറി​െൻറ പേരിലേക്ക് മാറ്റിയെന്ന് സ്റ്റോക്ക് ഹോൾഡിങ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡുമായി (എസ്.എച്ച്.സി.െഎ.എൽ) ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എൻഫോഴ്സ്മ​െൻറ് ഡയറക്ടറേറ്റ് രണ്ടുമാസം മുമ്പ് നൽകിയ കത്തി​െൻറ അടിസ്ഥാനത്തിലാണ് എസ്.എച്ച്.സി.െഎ.എല്ലി​െൻറ നടപടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പി.എം.എൽ.എ) മല്യയുടെ ഉടമസ്ഥതയിലുള്ള യു.ബി.എൽ, യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡ് (യു.എസ്.എൽ), മാക്ഡൊവൽ ഹോൾഡിങ്സ് ലിമിറ്റഡ് എന്നിവയുടെ 4000 കോടിയോളം ആസ്തി റദ്ദാക്കാൻ കത്തിൽ നിർദേശിച്ചിരുന്നു. 2016 സെപ്റ്റംബറിൽ ഷെയറുകർ താൽകാലികമായി കണ്ടുകെട്ടിയിരുന്നു. പി.എം.എൽ.എ നിയമത്തിലെ സെക്ഷൻ ഒമ്പത് പ്രകാരം മേൽപറഞ്ഞ കമ്പനികളുടെ പേരും അവകാശങ്ങളും ഇനി കേന്ദ്ര സർക്കാറിൽ നിക്ഷിപ്തമായിരിക്കും. ഇതുസംബന്ധിച്ച് മല്യയുടെ വക്താവിന് ഇ–മെയിൽ സന്ദേശം അയച്ചെങ്കിലും പ്രതികരിച്ചിരുന്നില്ല. 17 ബാങ്കുകളിൽനിന്ന് കിങ് ഫിഷർ കമ്പനി 9000 കോടി രൂപ വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടക്കാതെ വന്നതോടെയാണ് മല്യക്കെതിരെ നടപടി തുടങ്ങിയത്. ഇപ്പോൾ ലണ്ടനിൽ തങ്ങുന്ന മല്യയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസി.
Show Full Article
TAGS:LOCAL NEWS 
Next Story