Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹർത്താൽ വേണ്ട; അനിൽ...

ഹർത്താൽ വേണ്ട; അനിൽ അക്കരയെ ഡി.സി.സി നേതൃയോഗം തള്ളി

text_fields
bookmark_border
തൃശൂര്‍: ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ ഹര്‍ത്താല്‍ നടത്തണമെന്ന അനില്‍ അക്കര എം.എല്‍.എയുടെ നിർദേശം ജില്ല കോൺഗ്രസ് ഭാരവാഹി യോഗം തള്ളി. മുമ്പ് അടാട്ട് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതിനെതിരെ നിരാഹാര സമരം നടത്തി എങ്ങുമെത്താതെ അവസാനിപ്പിച്ചതുൾപ്പെടെ സമരത്തിന് വേണ്ടി സമരം നടത്തി അപഹാസ്യനായ അനുഭവങ്ങൾ ചൂണ്ടിക്കാട്ടി അനിലിനെതിരെ നേതാക്കൾ രംഗത്തെത്തി. ഹർത്താൽ വേണമെന്ന നിർദേശത്തിനെതിരെ ഐ ഗ്രൂപ് നേതാക്കൾതന്നെ രംഗത്തെത്തി. സ്വന്തം കഴിവുകേട് മറയ്ക്കാനാണ് എം.എൽ.എ ഹർത്താൽ ആവശ്യപ്പെടുന്നതെന്ന് അവർ ആരോപിച്ചു. ഇത് സംബന്ധിച്ച് കെ.പി.സി.സി പ്രസിഡൻറിനോടും പ്രതിപക്ഷ നേതാവിനോടും ഉമ്മൻ ചാണ്ടിയോടും ആലോചിച്ച് തീരുമാനിക്കാമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ അറിയിച്ചു. ദേശീയതലത്തില്‍ മറ്റൊരു ഹര്‍ത്താല്‍ വരുന്നതിനാല്‍ പ്രാദേശിക ഹര്‍ത്താല്‍ വേണ്ടെന്ന് യോഗം തീരുമാനിച്ചു. മന്ത്രിമാരുടെ വസതികളിലേക്കോ, ഓഫിസുകളിലേക്കോ മാർച്ച് നടത്താൻ തീരുമാനിച്ച് യോഗം പിരിഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story