Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരത്തിൽ...

നഗരത്തിൽ കുന്നുകൂടിയത്​ 13 ടൺ മാലിന്യം; 10 ദിവസത്തിനകം മാലിന്യം നീക്കാൻ തീരുമാനം, ആരോഗ്യ സ്​ഥിരം സമിതിക്ക് വിമർശനം

text_fields
bookmark_border
തൃശൂർ: നഗരത്തിലും പരിസരങ്ങളിലുമായി 13 ടൺ മാലിന്യം കുന്നുകൂടിയതായി കോർപറേഷൻ ആരോഗ്യവിഭാഗത്തി​െൻറ റിപ്പോർട്ട്. ചൊവ്വാഴ്ച ചേർന്ന മാലിന്യ പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സ്റ്റാൻഡിങ് കമ്മിറ്റികളുടെയും യോഗത്തിലാണ് ഹെൽത്ത് ഇൻസ്പെക്ടർമാർ തയാറാക്കിയ മാലിന്യക്കണക്ക് അവതരിപ്പിച്ചത്. നഗരത്തിൽ പൂങ്കുന്നം, കൊക്കാലെ, അയ്യന്തോൾ, ചെമ്പൂക്കാവ്, മുണ്ടുപാലം, കൂർക്കഞ്ചേരി എന്നിവിടങ്ങളിലാണ് കൂടുതൽ മാലിന്യം കുന്നുകൂടിയത്. പത്ത് ദിവസത്തിനകം മാലിന്യം നീക്കാൻ ആരോഗ്യവിഭാഗത്തിന് യോഗം നിർദേശം നൽകി. ജൈവ-അജൈവ മാലിന്യങ്ങൾ തരം തിരിച്ച് അജൈവ മാലിന്യം പ്ലാൻറിലേക്ക് കൊണ്ടു പോയി സംസ്കരിക്കുകയും ജൈവ മാലിന്യം കുഴിച്ചുമൂടുകയും വേണം. പത്ത് ദിവസം കഴിഞ്ഞ് വിലയിരുത്തൽ യോഗം ചേരും. മാലിന്യപ്രശ്നങ്ങളുണ്ടാക്കുന്ന തട്ടുകടകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. വ്യാപാരികൾക്ക് നോട്ടീസ് നൽകും. 51 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് കവറുകളും ഉൽപന്നങ്ങളും വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും ആരോഗ്യവിഭാഗത്തിന് നിർദേശം നൽകി. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും ഇതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയെടുക്കുമെന്ന് മേയർ അജിത ജയരാജൻ യോഗത്തിൽ അറിയിച്ചു. മാലിന്യ പ്രശ്നത്തിൽ കർശന പരിശോധനയും നടപടിയുമെടുക്കണമെന്നും ലൈസൻസ് അനുവദിക്കാനുള്ള കമ്മിറ്റി മാത്രമായി ആരോഗ്യ സ്ഥിരംസമിതി മാറരുതെന്നും ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി വിമർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story