Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യാജമദ്യ വിൽപന:...

വ്യാജമദ്യ വിൽപന: പ്രതിക്ക് ഒരു വര്‍ഷം തടവും പിഴയും

text_fields
bookmark_border
തൃശൂർ: വ്യാജമദ്യവും വിദേശ മദ്യവും അനധികൃതമായി വിറ്റ കേസിൽ മാടക്കത്തറ മുട്ടിക്കല്‍ ചെറുപറമ്പില്‍ ചന്ദ്രന് ഒരു വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂർ ഒന്നാം അഡീഷനല്‍ അസിസ്റ്റൻറ് സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. 2010 മേയ് ആറിന് മണ്ണുത്തിയിലെ കല്ലട ഹോട്ടലിന് മുന്നിൽ രണ്ടര ലിറ്റര്‍ വ്യാജമദ്യവും ഏഴ് ലിറ്റര്‍ വിദേശമദ്യവുമായാണ് ഇയാൾ പിടിയിലായത്. കേസില്‍ പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസം കൂടി തടവ് അനുഭവിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story