Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉമർഖാസി ആണ്ടുനേർച്ച...

ഉമർഖാസി ആണ്ടുനേർച്ച സമാപനം

text_fields
bookmark_border
വെളിയേങ്കാട്: സ്വാതന്ത്ര്യ സമര സേനാനിയും സൂഫിവര്യനുമായിരുന്ന ഉമർഖാസിയുടെ രണ്ടു ദിവസമായി നടന്നുകൊണ്ടിരുന്ന 165ാമത് ആണ്ടുനേർച്ച സമാപിച്ചു. ദിക്റ് ഹൽഖക്ക് എം.എം. മുഹ്യിദ്ദീൻ മൗലവി, യു.പി. മുഹമ്മദ് മുസ്ലിയാർ, ഹംസ സഖാഫി എന്നിവർ നേതൃത്വം നൽകി. മൗലിദ്, ഖത്തമുൽ ഖുർആൻ, കൂട്ടപ്രാർഥന എന്നിവയുമുണ്ടായി. അന്നദാന വിതരണം ഉമർ ഖാസി ട്രസ്റ്റ് രക്ഷാധികാരി റിട്ട. ഡി.െഎ.ജി എം.ടി. മൊയ്തുട്ടി ഹാജി നിർവഹിച്ചു. അനുസ്മരണ സമ്മേളനം വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.കെ. മുഹമ്മദ് അബ്ദുൽ ബഷീർ അധ്യക്ഷത വഹിച്ചു. ഉദ്ബോധന പ്രസംഗം ഖാസി ഹംസ സഖാഫിയും മുഖ്യ പ്രഭാഷണം നിസാമുദ്ദീൻ അസ്ഹരി അൽഖാസിമിയും നടത്തി. അബ്ദുൽ അഹദ് ഫാളിലി, ഇ.എ. മുസ്താഖലി, ഉമർ ഖാസി ട്രസ്റ്റ് ജനറൽ സെക്രട്ടറി റസാഖ് കൂടല്ലൂർ, മുജീബ് കൊട്ടിലുങ്ങൽ, കെ.പി. അൻവർ, ഹനീഫ എന്നിവർ സംസാരിച്ചു. ടിപ്പർ ലോറി കനാലിലേക്ക് മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു പാവറട്ടി: ടിപ്പർ ലോറി മുല്ലശ്ശേരി കൂമ്പുള്ളി കനാലിലേക്ക് മറിഞ്ഞു. ഡ്രൈവർ വെളിയേങ്കാട് തത്തമംഗലം സ്വദേശി രവീന്ദ്രൻ (55) അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചക്ക് 12.30ന് ക്വാറിവേസ്റ്റുമായി കൂമ്പുള്ളി കനാലി​െൻറ തെക്കേ ബണ്ട് റോഡിലൂടെ അഞ്ചാംകല്ലിലേക്ക് പോകുന്നതിനിടെയാണ് അപകടം. എതിരെ ഒാേട്ടാ വരുന്നത് കണ്ട് രവീന്ദ്രൻ ലോറി നിർത്തിയിട്ടതായിരുന്നു. കനാലി​െൻറ അരിക് ഇടിയുന്നത് ശ്രദ്ധയിൽപെട്ട രവീന്ദ്രൻ വണ്ടിയിൽനിന്ന് പുറത്തേക്ക് ചാടി. ഉടൻ ചക്രങ്ങൾ മുകളിലേക്കായി വണ്ടി കനാലിലേക്ക് മറിഞ്ഞു. പാവറട്ടി പൊലീസ് സ്ഥലത്തെത്തി. വൈകീട്ട് 6.30ഒാടെ തൃശൂരിൽനിന്ന് എത്തിയ ക്രെയിനി​െൻറ സഹായത്തോടെ ടിപ്പർ പുറത്തെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story