Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഷോളയാര്‍,...

ഷോളയാര്‍, പെരിങ്ങൽക്കുത്ത് ഡാമുകള്‍ തുറന്നു; ചാലക്കുടിപ്പുഴ കവിഞ്ഞൊഴുകി

text_fields
bookmark_border
ചാലക്കുടി: പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടറുകള്‍ ഉയര്‍ത്തി. ശനിയാഴ്ച രാത്രി പത്തരയോടെയാണ് ഷോളയാര്‍ ഡാം തുറന്നത്. തൊട്ടുപിറകെ പെരിങ്ങല്‍ക്കുത്തി​െൻറയും ഷട്ടറുകള്‍ ഉയര്‍ത്തി. എന്നാല്‍, ഞായറാഴ്ച പുലര്‍ച്ചെ രേണ്ടാടെ ഷോളയാറി​െൻറ ഷട്ടറുകൾ അടച്ചു. നീരൊഴുക്ക് ശക്തമായതോടെ രാവിലെ വീണ്ടും മൂന്ന് ഷട്ടറുകള്‍ ഒരടിയോളം തുറന്നു. രണ്ട്, മൂന്ന്, അഞ്ച് ഷട്ടറുകളാണ് ഉയര്‍ത്തിയത്. ഉച്ചക്ക് ഒന്നോടെ ഒന്നര അടിയായി കൂട്ടി. പെരിങ്ങല്‍ക്കുത്തി​െൻറ ഷട്ടറുകള്‍ 12 ഒാടെ അടച്ചിരുന്നു. തുടര്‍ന്ന് ചളിയും കൂടുതല്‍ വെള്ളവും ഒഴുക്കാനായി സ്ലൂയിസ് വാല്‍വ് 18 അടി ഉയര്‍ത്തി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇരു ഡാമുകളുടെയും ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തിയേക്കും. ഡാമുകള്‍ തുറന്നതോടെ അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ ജലസമൃദ്ധിയിലായി. വെള്ളം അപകടകരമായ തോതില്‍ ഉയര്‍ന്നതിനാല്‍ ഞായറാഴ്ച വിനോദസഞ്ചാരികള്‍ക്ക് വെള്ളത്തിലിറങ്ങാന്‍ നിയന്ത്രണമുണ്ടായി. ചാലക്കുടിപ്പുഴ നിറഞ്ഞൊഴുകുകയാണ്. കലങ്ങിമറിഞ്ഞൊഴുകുന്ന വെള്ളത്തില്‍ ഉയര്‍ന്ന ഭാഗങ്ങളിലെ അഴുക്കുകള്‍ ഒഴുകി നടക്കുകയാണ്. ജലം ഉയര്‍ന്നതോടെ വലിയ വലിയ പുല്‍ത്തിട്ടകള്‍ ജലനിരപ്പില്‍ ഒഴുകി നടക്കുന്നുണ്ട്. വിനോദസഞ്ചാരികൾ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളും ഒഴുകിയെത്തുകയാണ്. താഴ്ന്ന ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പുഴയിലേക്ക് ഒഴുകിയെത്തുന്ന തോടുകളിലും വെള്ളം ഉയർന്നു. കഴിഞ്ഞ വര്‍ഷം മഴ കാര്യമായി ലഭിക്കാത്തതിനാലും ആളിയാര്‍ കരാർ പ്രകാരമുള്ള വെള്ളം തമിഴ്‌നാട് വിട്ടുകൊടുക്കാത്തതിനാലും ഇരു ഡാമുകളിലും വെള്ളം അധികം തുറന്നുവിട്ടിരുന്നില്ല. ഈ വര്‍ഷമാകട്ടെ സെപ്റ്റംബര്‍വരെ മഴ ശക്തമാകാത്തതിനാല്‍ ഡാമുകളിൽ ജലനിരപ്പ് കുറവായിരുന്നു. മഴക്കാലത്ത് പലവട്ടം തുറന്നുവിടാറുള്ള പെരിങ്ങല്‍ക്കുത്ത് ഇത്തവണ ഒരിക്കൽ മാത്രമാണ് തുറന്നത്. ഇതിന് സംഭരണശേഷി കുറവാണ്. പെരിങ്ങല്‍ക്കുത്ത് ഡാമി​െൻറ സംഭരണശേഷി 424 മീറ്റര്‍ ആണ്. 2663 അടിയാണ് ഷോളയാറി​െൻറ സംഭരണശേഷി. ഇത്തവണ ഷോളയാര്‍ ആദ്യമായാണ് തുറന്നത്. ഷോളയാറിൽനിന്ന് തുറന്നുവിടുന്ന വെള്ളമാണ് പെരിങ്ങൽക്കുത്തില്‍ എത്തുന്നത്. ഷോളയാര്‍ തുറന്നുവിട്ടാല്‍ പെരിങ്ങല്‍ക്കുത്തും തുറക്കേണ്ടിവരും.
Show Full Article
TAGS:LOCAL NEWS 
Next Story