Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആളൂരില്‍ വീടി​െൻറ...

ആളൂരില്‍ വീടി​െൻറ വാതില്‍പൂട്ട് തകര്‍ത്ത് 60 പവന്‍ കവര്‍ന്നു

text_fields
bookmark_border
കൊടകര: ആളൂരില്‍ വീടി​െൻറ പൂട്ട് ഇളക്കി വന്‍ കവര്‍ച്ച. 60 പവനോളം നഷ്ടപ്പെട്ടു. ആളൂര്‍ -മാള റോഡില്‍ റെയില്‍വേ മേല്‍പാലത്തിന് സമീപം താമസിക്കുന്ന കാരാത്രക്കാരന്‍ ജോണ്‍സ​െൻറ വീട്ടിലാണ് കഴിഞ്ഞ രാത്രി കവര്‍ച്ച നടന്നത്. ജോണ്‍സനും ഭാര്യയും മകളുമടക്കം മൂന്നുപേരാണ് താമസിക്കുന്നത്. മകളെ അടുത്ത ബന്ധുവീട്ടിലാക്കി നഴ്സായ ഭാര്യ ജോലിക്ക് പോയിരിക്കുകയായിരുന്നു. തൃശൂരിനടുത്ത് ചിയ്യാരത്തുള്ള പ്ലാസ്റ്റിക് കമ്പനിയില്‍ ജോലിചെയ്യുന്ന ജോണ്‍സന്‍ ശനിയാഴ്ച രാത്രി പത്തരയോടെ ജോലികഴിഞ്ഞ് എത്തിയപ്പോഴാണ് കവര്‍ച്ച അറിഞ്ഞത്. മുന്‍വാതിലി​െൻറ പൂട്ട് ഇളക്കിക്കളഞ്ഞ നിലയിലായിരുന്നു. വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ടുമുണ്ടായിരുന്നു. വീടി​െൻറ മുന്‍വശത്തും അകത്തും െലെറ്റ് തെളിഞ്ഞിരുന്നു. പിറകുവശത്തെ വാതില്‍ തുറന്നാണ് മോഷ്്ടാവ് പുറത്തുകടന്നതെന്ന് സംശയിക്കുന്നു. സമീപവാസികളെ അറിയിക്കാന്‍ അടുത്ത വീട്ടിലേക്ക് പോയി മടങ്ങിയെത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. മകളുടെ പഠനമേശയുടെ വലിപ്പില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. വള, മാലകള്‍, കമ്മല്‍, മോതിരം, നെക്ലസ് എന്നിവ ഉള്‍പ്പെടെ 60 പവ​െൻറ ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ജോണ്‍സന്‍ പറഞ്ഞു. അതേസമയം, 41 പവ​െൻറ ആഭരണങ്ങളാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് ആളൂര്‍ പൊലീസ് അറിയിച്ചു. കുഴിക്കാട്ടുശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ആയ ഭാര്യ റെജീന നൈറ്റ് ഡ്യൂട്ടിക്കായി വീട് പൂട്ടി പോയിരിക്കുകയായിരുന്നു. ഏഴാംക്ലാസില്‍ പഠിക്കുന്ന മകളെ സമീപത്തെ ബന്ധുവീട്ടിലാക്കി റെജീന വൈകീട്ട് അഞ്ചരയോടെയാണ് ആശുപത്രിയില്‍ പോയത്. രാത്രി പത്തരയോടെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ജോണ്‍സന്‍ ബന്ധുവീട്ടില്‍നിന്ന് മകളെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story