Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫിനോമിനല്‍ ഹെല്‍ത്ത്...

'ഫിനോമിനല്‍ ഹെല്‍ത്ത് കെയർ; സി.ബി.ഐ അന്വേഷണം വേണം'

text_fields
bookmark_border
ചാലക്കുടി: ധനകാര്യസ്ഥാപനമായ ഫിനോമിനല്‍ ഹെല്‍ത്ത് കെയറിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന് സാന്‍മരിയ ജസ്റ്റിസ് ഫോറം ആവശ്യപ്പെട്ടു. മുംബൈ ആസ്ഥാനമായി ചാലക്കുടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനം നിരവധി തവണ വാഗ്ദാനം ചെയ്ത പണം നല്‍കാതെ നിക്ഷേപകരെ വഞ്ചിച്ചുവെന്നാണ് ആരോപണം. അഞ്ചുവര്‍ഷം മുമ്പേ ഇതിനെതിരെ പൊലീസില്‍ നിക്ഷേപകര്‍ പരാതിപ്പെട്ടിരുന്നു. പരാതി പ്രകാരം എഫ്.ഐ.ആര്‍ നമ്പര്‍ 1779/ 2011 പ്രകാരം 2011 സെപ്റ്റംബര്‍ 23ന് പൊലീസ് നിയമനടപടി ആരംഭിച്ചിരുന്നു. ഈ സ്ഥാപനത്തിന് ആര്‍.ബി.ഐയുടെയോ എസ്.ഇ.ബി.ഐയുടെയോ ലൈസന്‍സില്ലെന്ന് ചൂണ്ടിക്കാട്ടി ചാലക്കുടി പൊലീസില്‍ വിവരാവകാശ പ്രവര്‍ത്തകനായ ബാബു ജോസഫ് പുത്തനങ്ങാടി പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചിരുന്നില്ല. നടത്തിപ്പുകാരുടെ സ്വത്തുവകകൾ കണ്ടെത്തിയിരുന്നില്ല. വിവിധ സംസ്ഥാനങ്ങളിൽ പൊതുജനങ്ങളില്‍നിന്ന് ഇവര്‍ നിക്ഷേപം സ്വീകരിച്ച് സംരംഭങ്ങള്‍ ആരംഭിച്ചിട്ടുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളായ സി.ബി.ഐക്കും എന്‍ഫോഴ്‌സ്‌െമൻറ് ഡയറക്ടറേറ്റിനും കേസ് കൈമാറണമെന്ന് സാന്‍മരിയ ജസ്റ്റിസ് ഫോറം ആവശ്യപ്പെട്ടു. വഞ്ചിതരായ ആയിരക്കണക്കിനുപേര്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ വരി നില്‍ക്കുന്ന ദയനീയ സാഹചര്യത്തിലെങ്കിലും അടിയന്തരമായി ജനപ്രതിനിധികള്‍ ഇടപെടണം. വഞ്ചിതരായ ഫിനോമിനല്‍ നിക്ഷേപകരുടെ അടിയന്തരയോഗം 19ന് സാന്‍മരിയ ജസ്റ്റിസ് ഫോറത്തി​െൻറ കെ.എസ്.ആര്‍.ടി.സി റോഡിലുള്ള ഹാളില്‍ ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാരായണന്‍ കൃഷി പരീക്ഷണം തുടരുന്നു; 30 അടി ഉയരത്തില്‍ വഴുതന ചെടി ചാലക്കുടി: 30 അടി ഉയരത്തില്‍ വഴുതന ചെടി വളര്‍ത്തിയെടുത്ത് നാരായണന്‍ കാര്‍ഷിക പരീക്ഷണം തുടരുന്നു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് അടുത്തുള്ള അയിനിക്കലാത്ത് നാരായണ‍​െൻറ പുരയിടം കാലങ്ങളായി പുതിയ കൃഷി പരീക്ഷണങ്ങളുടെ വേദിയാണ്. ഏറ്റവും ഒടുവിലെ പരീക്ഷണ വിജയമാണ് 30 അടിയിലെ വഴുതന. ഇത് നിലവിലെ ലോകറെക്കോഡിനെക്കാള്‍ കൂടുതലാണെന്ന് നാരായണന്‍ അവകാശപ്പെട്ടു. പ്രവാസിയായ നാരായണന്‍ സ്വന്തം കൃഷിയിടത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തുന്ന വ്യക്തിയാണ്. കൂടിയാല്‍ നാലോ അഞ്ചോ അടിയോളം ഉയരത്തില്‍ വളരുന്ന ചേനയെ 10 അടി മൂന്ന് ഇഞ്ചിലേക്കും ഏറിയാല്‍ ഒരടിയില്‍നിന്ന് വളരാത്ത കൂര്‍ക്കച്ചെടിയെ എട്ടടി ഉയരത്തിലേക്കും വളര്‍ത്തി ചാലക്കുടി അയനിക്കലാത്ത് നാരായണന്‍ വാര്‍ത്തകളില്‍ ഇടം തേടിയിരുന്നു. നിരവധി വിലയേറിയതും അപൂര്‍വങ്ങളുമായ സസ്യങ്ങള്‍ ഇദ്ദേഹത്തി​െൻറ പുരയിടത്തിലുണ്ട്. ഈജിപ്ഷ്യന്‍, ബ്രസീലിയൻ, തായ്‌ലാന്‍ഡ് ചീരകള്‍, കൊറിയന്‍ ചേമ്പ്, ബ്രസീലിയന്‍ ഇഞ്ചി, ഫിലിപ്പൈന്‍സ് കരിമ്പ്, ആസ്‌ട്രേലിയന്‍ മധുരക്കിഴങ്ങ്, സിറിയന്‍ പിസ്ത, പ്ലം ആപ്പിള്‍, തായ്‌ലാന്‍ഡിലെ ദുറിയാന്‍, റമ്പുട്ടാന്‍, മരുന്നായി ഉപയോഗിക്കുന്ന ചക്കയുണ്ടാകുന്ന സിന്‍ചി, തുളസി വെറ്റില, റെഡാക്ക ബനാന, ഗലാംഗല്‍, മൈസൂര്‍ കണിക്കൊന്ന, ബോധിവൃക്ഷം, ഇലഞ്ഞി തുടങ്ങി ഒട്ടേറെ ഇനങ്ങള്‍ 12 സ​െൻറ് സ്ഥലത്ത് നാരായണന്‍ പരിപാലിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story