Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതളിക്കുളത്തെ...

തളിക്കുളത്തെ ജ്വല്ലറിക്കവർച്ച: അന്വേഷണം നിലച്ചു

text_fields
bookmark_border
വാടാനപ്പള്ളി: തളിക്കുളത്ത് ജ്വല്ലറിയുടെ പൂട്ട് പൊളിച്ച് ലോക്കറിൽനിന്ന് 2.84 കിലോ സ്വർണാഭരണം കവർന്ന കേസിൽ അന്വേഷണം നിലച്ചു. മോഷണം നടന്ന് അഞ്ച് മാസം കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് തുമ്പുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞില്ല. ഏപ്രിൽ രണ്ടിന് പുലർച്ചെയാണ് മോഷണം നടന്നത്. കാറിലെത്തിയ സംഘമാണ് കവർച്ച നടത്തിയതെന്ന് കരുതുന്നു. മോഷ്ടാക്കളുടെ ചിത്രം സമീപത്തെയും കടയിെലയും സി.സി ടി.വി കാമറയിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ, ഈ സംഘത്തെ കണ്ടെത്താനോ മറ്റ് സൂചനകളോ അന്വേഷണസംഘത്തിന് കിട്ടിയില്ല. മോഷ്ടാക്കളുടെ ചിത്രത്തിന് പകരം കടയിൽ സ്വർണം വാങ്ങാൻ എത്തിയവരുടെ ചിത്രമാണ് വലപ്പാട് പൊലീസ് ചില പത്രങ്ങൾക്ക് നൽകിയത്. വലപ്പാട് സി.ഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സി.സി ടി.വി കാമറയിൽ മോഷ്ടാക്കളുടെ ചിത്രം തെളിഞ്ഞിട്ടും പൊലീസിന് കേസന്വേഷണം വേഗത്തിലാക്കാൻ കഴി‍ഞ്ഞില്ല. ഫലത്തിൽ ഇത് മോഷ്ടാക്കളെ സഹായിക്കാനിടയാക്കി. പ്രതികളുടെ ചിത്രം ഉപയോഗിച്ചോ വാഹനം കേന്ദ്രീകരിച്ചോ കാര്യമായ അന്വേഷണവും നടന്നില്ല. വിരലടയാളവും ശേഖരിച്ചിരുന്നു. വൻ കവർച്ച നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണ ഉദ്യോഗസ്ഥൻ ഇരുട്ടിൽതപ്പുകയാണ്. അതേസമയം, വൻ കവർച്ചയുടെ അന്വേഷണം നിലച്ചതിൽ വ്യാപാരികളും നാട്ടുകാരും അമർഷത്തിലാണ്. മികച്ച അന്വേഷണസംഘം ഉണ്ടായിട്ടുപോലും പ്രേത്യക അേന്വഷണസംഘത്തെ നിയമിക്കാത്തതിലും അന്വേഷണം നിലച്ചതിലും പ്രതിഷേധം ശക്തമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story