Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂൾ നവീകരണം; രൂപരേഖ ...

സ്കൂൾ നവീകരണം; രൂപരേഖ പ്രകാശനം ചെയ്തു

text_fields
bookmark_border
കൊടകര: മനക്കുളങ്ങര കൃഷ്ണവിലാസം യു.പി സ്‌കൂള്‍ ജനകീയ പങ്കാളിത്തത്തോടെ നവീകരിക്കുന്നതിനായുള്ള ആലോചനയോഗം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഹൈടെക് രീതിയില്‍ പുനര്‍നിർമിക്കാന്‍ ഉദ്ദേശിക്കുന്ന വിദ്യാലയത്തി​െൻറ രൂപരേഖ പ്രകാശനവും സ്‌കൂള്‍ കളിസ്ഥലം നാട്ടുകാര്‍ക്ക് വിട്ടുകൊടുക്കുന്നതി​െൻറ ഉദ്ഘാടനവും പൂർവ വിദ്യാര്‍ഥി, അധ്യാപക രക്ഷാകര്‍തൃ സംഗമവും ഇതോടൊപ്പം നടന്നു. ബി.ഡി. ദേവസി എം.എല്‍.എ അധ്യക്ഷത വഹിച്ചു. വിദ്യാലയ നിർമാണത്തിനുള്ള ആദ്യ സംഭാവനതുക കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. പ്രസാദന്‍ ഏറ്റുവാങ്ങി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഇ.എല്‍. പാപ്പച്ചന്‍, അംഗങ്ങളായ ഉഷ സത്യന്‍, നാരായണി വേലായുധന്‍, കൃഷ്ണവിലാസം സ്‌കൂള്‍ ട്രസ്റ്റ് മാനേജര്‍ ബി. സദാനന്ദന്‍, പി.ടി.എ പ്രസിഡൻറ് എന്‍.വി. സജീവ്, പ്രധാനാധ്യാപകന്‍ കെ.പി. വേണുഗോപാല്‍, എ.സി. വേലായുധന്‍, കെ. നാരായണന്‍കുട്ടി, കെ.പി. രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. മേഖലാതല ചെസ് മത്സരം കൊടകര: തൃശൂര്‍ ചെസ് അസോസിയേഷ​െൻറ നേതൃത്വത്തില്‍ കൊടകരയില്‍ ജനകീയ ചെസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. ചാലക്കുടി മേഖലാതല മത്സരങ്ങൾ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ചെസ് അസോസിയേഷന്‍ പ്രസിഡൻറ് വി. ശശിധരന്‍ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടിവ് അംഗങ്ങളായ കെ.എസ്. രാധാകൃഷ്ണന്‍, എ.എം. ഹമീദ്, ഗീതാദേവി എന്നിവര്‍ സംസാരിച്ചു. മേഖലയിലെ എട്ട് ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. കുട്ടികളും മുതിര്‍ന്നവരും ഉൾപ്പെടെ നാല്‍പതുപേര്‍ മത്സരാർഥികളായിരുന്നു. നാഷനല്‍ ആര്‍ബിറ്റര്‍മാരായ കെ.വി. കുമാരന്‍, കെ.യു. നൗഷാദ് എന്നിവരാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്. ഇരിങ്ങാലക്കുട മേഖലയിലെ മത്സരങ്ങള്‍ പൂര്‍ത്തിയായശേഷം ഫൈനല്‍ തൃശൂരില്‍ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story