Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴയിൽ വ്യാപക നാശം

മഴയിൽ വ്യാപക നാശം

text_fields
bookmark_border
മാള: മേഖലയിൽ കനത്ത മഴയിൽ വ്യാപക നഷ്ടം. നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ കടപുഴകി ഭാഗികമായി തകർന്നു. താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളക്കെട്ടിലായതോടെ ഗതാഗതം തടസ്സപ്പെട്ടു. ചാലക്കുടി പുഴയുടെ കരകളായ കുഴൂർ, കുണ്ടൂർ, കണക്കൻകടവ്, കൊച്ചുകടവ് പ്രദേശങ്ങളിൽ വെള്ളം ഉയർന്നു. കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. വെസ്റ്റ് കൊരട്ടി, വാളൂർ, കുമ്പിടി, അന്നമനട, എരയാംകുടി, മാമ്പ്ര പ്രദേശങ്ങളിലും വെള്ളക്കെട്ട് ദുരിതമായി. വിവിധ പ്രദേശങ്ങളിലെ വീടിനുമുകളിൽ മരങ്ങൾ വീണു. വീടുകളിൽ ആളപായമില്ല. കൃഷിനാശവും വീടുകളുടെ തകർച്ചയും പഞ്ചായത്തംഗങ്ങൾ സന്ദർശിച്ച് വിലയിരുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story