Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാർഷിക സമ്മേളനം

വാർഷിക സമ്മേളനം

text_fields
bookmark_border
കൊടുങ്ങല്ലൂർ: മാടവന ജാമിഅ അസീസിയ ഖാദിരിയ്യ ദിക്ർ ഹൽഖ വാർഷികവും സമ്മേളനവും സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളന പരിപാടികളുടെ സമാപന സദസ്സ് എസ്.വൈ.എസ് ജില്ല പ്രസിഡൻറ് ഫസൽ ഐദറൂസി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ല പ്രസിഡൻറ് താഴപ്ര മുഹ്യിദ്ദീൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. മാടവന ഇബ്രാഹിം കുട്ടി മുസ്ലിയാർ ദിക്ർ മജ്ലിസിന് നേതൃത്വം നൽകി. ഹസ്ബുല്ല ബാഫഖി മുഖ്യപ്രഭാഷണം നടത്തി. മാടവന ഇബ്രാഹിംകുട്ടി മുസ്ലിയാരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ നടന്നുവരുന്ന ഖാദിരിയ്യ മജ്ലിസുകളുടെ സംയുക്ത വാർഷിക മജ്ലിസാണ് സംഘടിപ്പിച്ചത്. സൗഹൃദ സമ്മേളനം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി എൻ. പ്രതാപൻ മുഖ്യാതിഥിയായി.
Show Full Article
TAGS:LOCAL NEWS 
Next Story