Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ റെയിൽവേ...

തൃശൂർ റെയിൽവേ സ്​റ്റേഷനിൽനിന്ന്​ കാണാതായ ഗ്വാളി​േയാർ സ്വദേശി വീട്ടിലെത്തി

text_fields
bookmark_border
തൃശൂർ: പിതാവിനൊപ്പം വന്ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കാണാതായ ഗ്വാളിേയാർ സ്വദേശിയായ യുവാവ് ഒരാഴ്ചക്കുശേഷം വീട്ടിൽ മടങ്ങിയെത്തി. ഇയാൾ വീട്ടിൽ എത്തിയതായി ബന്ധുക്കൾ റെയിൽവേ പൊലീസിനെ അറിയിച്ചു. ഗ്വാളിയോർ ന്യൂഫോർട്ട് അവന്യൂ സ്വദേശി ആകാശ് രജ്പുത്തിനെയാണ്(22) ഇക്കഴിഞ്ഞ 10ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കാണാതായത്. പാലക്കാട്ടെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശനത്തിനായി തൃശൂരിലെത്തിയതായിരുന്നു. റെയിൽവേ സ്റ്റേഷനിൽ ആകാശിനെ കാണാതായേതാടെ പിതാവ് സുരേന്ദ്ര സിങ് റെയിൽവേ പൊലീസിന് പരാതി നൽകി. സൈബർ സെൽ അന്വേഷണം തുടങ്ങിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. എന്നാൽ, ഞായറാഴ്ച രാവിലെ ഗ്വാളിേയാറിലെ വീട്ടിൽ ആകാശ് തിരിച്ചെത്തുകയായിരുന്നു. വീട്ടുകാരുടെ ചോദ്യങ്ങളോടൊന്നും ആകാശ് പ്രതികരിക്കുന്നില്ലെന്നാണ് പറയുന്നത്. കേസ് രജിസ്റ്റർ ചെയ്തതിനാൽ കോടതിയിൽ ഹാജരാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കണം. മധ്യപ്രദേശിലേക്ക് പോകുന്നത് മേലധികാരികളുടെ നിർദേശമനുസരിച്ച് തീരുമാനിക്കുമെന്ന് റെയിൽവേ പൊലീസ് എസ്.ഐ രാജൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story