Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചുവപ്പുനാടയിൽ കുരുങ്ങി ...

ചുവപ്പുനാടയിൽ കുരുങ്ങി എയ്​ഡഡ്​ സ്​കൂൾ നിയമനാംഗീകാര ഫയലുകൾ

text_fields
bookmark_border
പാവറട്ടി: ചാവക്കാട്, മുല്ലശ്ശേരി ഉപജില്ലകളിലെ എയ്ഡഡ് സ്കൂൾ നിയമന അംഗീകാര ഫയലുകൾ തീരുമാനമാകാതെ ചുവപ്പുനാടയിൽ. 2017-18 വർഷത്തെ നിയമന അംഗീകാര ഫയലുകളിൽ ഇൗ മാസം 28നകം തീരുമാനമെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടിരിക്കുകയാണ്. 2016-17 വർഷത്തെ ഫയലുകൾപോലും ഇൗ ഉപജില്ലകളിൽ ചുവപ്പുനാടയിൽ കുരുങ്ങിയ സാഹചര്യത്തിലാണ് ഉത്തരവ്. കാരണം കൂടാതെ ഇൗ മാസം 30നുശേഷവും ഇൗ വർഷത്തെ നിയമന അംഗീകാര ഫയലുകളിൽ തീരുമാനമെടുക്കാതിരുന്നാൽ ഉപജില്ല, ജില്ല ഒാഫിസർമാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിൽ പറയുന്നു. ആവശ്യമെങ്കിൽ എയ്ഡഡ് സ്കൂൾ വിഷയം കൈകാര്യം ചെയ്യുന്ന ക്ലർക്കുമാർക്കും സൂപ്രണ്ടുമാർക്കും റവന്യൂ തലത്തിൽ പരിശീലനം നൽകാനും നിർദേശം നൽകിയിരുന്നു. എന്നാൽ, നിയമനം നടത്തുന്നത് സംബന്ധിച്ച് വർഷാവർഷം ലഭിക്കാറുള്ള കെ.ഇ.ആർ ഭേദഗതി ലഭിച്ചില്ലെന്ന കാരണത്താലാണ് നിയമനാംഗീകാര ഫയലുകൾ നീങ്ങാത്തതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. നിയമനം ഏതുരീതിയിലാകണമെന്ന് എല്ലാ വർഷവും കെ.ഇ.ആർ ഭേദഗതി ലഭിക്കാറുണ്ടെന്നും ഇത് ലഭിക്കാത്ത വർഷങ്ങളിലെ നിയമന ഉത്തരവ് ഫയലുകളിലാണ് തീരുമാനമെടുക്കാത്തതെന്നും ഇവർ പറയുന്നു. എന്നാൽ, കെ.ഇ.ആർ ഭേദഗതി സംബന്ധിച്ച് ഡി.ഇ.ഒമാരും എ.ഇ.ഒമാരും വിശദീകരണം ചോദിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ നിയമന അംഗീകാര ഫയലുകളിൽ തീരുമാനമെടുക്കാൻ പ്രത്യേക ഉത്തരവി​െൻറ ആവശ്യമില്ലെന്നും നിലവിലെ ചട്ടപ്രകാരം നിയമനം നടത്തണമെന്നുമായിരുന്നു പൊതുവിദ്യാഭ്യാസ ഒാഫിസറുടെ വിശദീകരണം. എന്നാൽ, ഇൗ വിശദീകരണത്തിലും തൃപ്തിവരാത്ത ഒാഫിസുകളിൽ ഫയൽ പിന്നെയും കെട്ടിക്കിടന്നു. തുടർന്നാണ് ഇൗ മാസം 28നകം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടത്. വെങ്കിടങ്ങ്-തൊയക്കാവ് റോഡ് വെള്ളത്തിൽ പാവറട്ടി: തുടർച്ചയായി പെയ്യുന്ന മഴയിൽ വെങ്കിടങ്ങ്-തൊയക്കാവ് റോഡ് വെള്ളത്തിൽ മുങ്ങി. റോഡിലെ വലിയ കുഴികളിൽ വീണ് അപകടം പതിവായി. പ്രദേശത്തെ തെരുവുവിളക്കുകളും കത്താതായിട്ട് മാസങ്ങളായി. കാനകളില്ലാത്തതും റോഡരികിലെ അനധികൃത കെട്ടിട നിർമാണവുമാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. കാനകൾ ൈകയേറി കെട്ടിട നിർമാണവും തകൃതിയാണ്. അനധികൃത നിർമാണത്തിനെതിരെ വെങ്കിടങ്ങ് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
Show Full Article
TAGS:LOCAL NEWS 
Next Story