Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാലിന്യ...

മാലിന്യ സംസ്‌കരണത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാതൃകയാകണം ^മന്ത്രി ജലീൽ

text_fields
bookmark_border
മാലിന്യ സംസ്‌കരണത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാതൃകയാകണം -മന്ത്രി ജലീൽ പഴയന്നൂർ: മാലിന്യസംസ്‌കരണത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങള്‍ക്ക് മാതൃകയാകണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. സംസ്ഥാന സർക്കാറി​െൻറ നവകേരള മിഷൻ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം പദ്ധതിയിലുൾപ്പെടുത്തി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ശുചിത്വസേനയുടെയും ഷ്രെഡിങ് യൂനിറ്റി​െൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. യു.ആര്‍. പ്രദീപ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. ബിജു എം.പി മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. തങ്കമ്മ, വൈസ് പ്രസിഡൻറ് എം. പത്മകുമാര്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ ശോഭന രാജന്‍, എം.ആര്‍. മണി, ആര്‍. ശ്രീദേവി, പി.എം. അമീര്‍, പി. പത്മജ, ജില്ല പഞ്ചായത്ത് അംഗം ദീപ എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ 108 വാർഡുകളിൽനിന്നുമായി 240 പേരടങ്ങുന്നതാണ് ശുചിത്വ സേന. ബ്ലോക്ക് പരിധിയിലെ വീടുകളില്‍നിന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്നും ശുചിത്വ സേന പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. ഇത് കോടത്തൂരിെല ഷ്രെഡിങ് യൂനിറ്റില്‍ എത്തിച്ച് സംസ്‌കരിക്കാനാണ് പദ്ധതി.
Show Full Article
TAGS:LOCAL NEWS 
Next Story