Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൻജിനീയറുടെ കൈ...

എൻജിനീയറുടെ കൈ തല്ലിയൊടിച്ച സംഭവം: അഭിഭാഷക​െൻറ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

text_fields
bookmark_border
തൃശൂർ: യുവ എന്‍ജിനീയറുടെ കൈ തല്ലിയൊടിച്ച കേസില്‍ ക്വട്ടേഷൻ നൽകിയ അഭിഭാഷക​െൻറ മുൻകൂർ ജാമ്യാപേക്ഷ ജില്ല കോടതി തിങ്കളാഴ്ച പരിഗണിക്കും. കൂർക്കഞ്ചേരി സ്വദേശിയും എൻജിനീയറുമായ ഗിരീഷി​െൻറ കൈകളാണ് തല്ലിയൊടിച്ചത്. അയ്യന്തോള്‍ എട്ടുകുളം വക്കത്ത് വീട്ടില്‍ അഡ്വ. വി.ആര്‍. ജ്യോതിഷിനെയും കുറിച്ചിക്കര സ്വദേശി നെൽസനെയും പ്രതിചേർത്ത് കഴിഞ്ഞ ദിവസം പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സംഘം ചേര്‍ന്ന് മർദിക്കല്‍, ഗുഢാലോചന കുറ്റങ്ങളാണ് അഭിഭാഷകനെതിരെ ചുമത്തിയത്. നെല്‍സണ്‍ ഇടനിലക്കാരനാണ്. ഇരുവരും ഒളിവിലാണ്. കൈകൾ തല്ലിയൊടിച്ച പ്രതികളായ കടാങ്കുഴി മഞ്ഞാമറ്റത്തില്‍ സാബു വില്‍സണ്‍ (27), പാറന്നൂര്‍ കപ്ലേങ്ങാട് വീട്ടില്‍ അജീഷ് (30) എന്നിവര്‍ നേരേത്ത അറസ്റ്റിലായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story