Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭാരതപ്പുഴയില്‍...

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട വീട്ടമ്മയെ രക്ഷിച്ചു

text_fields
bookmark_border
പാമ്പാടി: കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് കൂടിയ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട വീട്ടമ്മയെ പൊതുശ്മശാനം തൊഴിലാളികള്‍ രക്ഷിച്ചു. പാമ്പാടി വാര്യത്തുപടിയില്‍ ലക്ഷ്മിയാണ് (58) ഒഴുക്കില്‍പ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ പാമ്പാടി ചെക്ക് ഡാം കടവിലാണ് സംഭവം. കുളിക്കാനെത്തിയ വീട്ടമ്മ ഒഴുക്കില്‍പ്പെടുകയായിരുന്നു. 300 മീറ്റർ ഇവർ പുഴയിലൂടെ ഒഴുകി. പാമ്പാടി പൊതുശ്മശാനം കടവിന് സമീപം കൈകള്‍ ഉയര്‍ന്ന നിലയില്‍ സ്ത്രീ ഒഴുകുന്നത് ശ്രദ്ധയില്‍പ്പെട്ട തൊഴിലാളികള്‍ നീന്തിയെത്തി രക്ഷിക്കുകയായിരുന്നു. ഇവരെ തിരുവില്വാമല ഗവ. ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story