Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുസ്​ലിം ലീഗ്​ ധർണ

മുസ്​ലിം ലീഗ്​ ധർണ

text_fields
bookmark_border
തൃശൂർ: മ്യാന്മർ സർക്കാറി​െൻറ അതിക്രമങ്ങളിൽനിന്ന് രക്ഷപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ റോഹിങ്ക്യൻ മുസ്ലിംകളെ ആട്ടിയോടിക്കാനുള്ള നീക്കം അപലപനീയമാണെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എ. ഹാറൂൺ റഷീദ്. യു.എൻ. രക്ഷാസമിതിയുടെ തിരിച്ചറിയൽ കാർഡുള്ള അഭയാർഥികളെ തിരിച്ചയക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രം പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് തൃശൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ സ്പീഡ് പോസ്റ്റോഫിസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡൻറ് ആർ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.കെ. ഷാഹുൽ ഹമീദ്, എം.എ. റഷീദ്, അബ്ദുട്ടി, ആർ.എസ്. മുഹമ്മദ് മോൻ, നൗഷാദ് അഹ്മദ്, കെ.എ. നവാബ്, ടി.എ. അൻവർ, ജെഫീഖ് മുല്ലക്കര, ബഷീർ കൂർക്കഞ്ചേരി, സഖറിയ പള്ളത്തേടത്ത്, ഷബീർ മുല്ലക്കര, കെ.എ. സിദ്ദീഖ്, എം.എസ്. ആലി എന്നിവർ സംസാരിച്ചു. സുൽത്താൻ ബാബു സ്വാഗതവും റസാഖ് കാളത്തോട് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story