Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttck kdr2

tck kdr2

text_fields
bookmark_border
വസ്തുനികുതി സ്വീകരിക്കും എടവിലങ്ങ്: പഞ്ചായത്തിലെ വസ്തുനികുതി പിഴപ്പലിശ കൂടാതെ 2017 സെപ്തംബർ 30-വരെ പഞ്ചായത്ത് ഒാഫിസിൽ സ്വീകരിക്കും. ദേശീയപാത 17ലെ അറ്റകുറ്റപ്പണിക്ക് നടപടിയായി; തുടങ്ങാൻ മഴ മാറണം കൊടുങ്ങല്ലൂർ: കുറ്റിപ്പുറം മുതൽ ഇടപ്പളളി വെര ദേശീയപാത 17ലെ അറ്റകുറ്റപ്പണി നടത്താൻ നടപടിയായി. മഴ മാറിയ േശഷമെ പണികൾ ആരംഭിക്കൂ. യാത്ര ദുഷ്കരമായ സ്ഥലങ്ങളിൽ താൽകാലികമായി കുഴിയടക്കും. എസ്.എൻ പുരത്ത് കഴിഞ്ഞ ദിവസം രാത്രി കുഴികൾ അടച്ചിരുന്നു. എൻ.എച്ച് 17 ഏഴ് ഭാഗങ്ങളായാണ് പാച്ച് വർക്കിന് ടെൻഡർ ചെയ്തത്. ഇതിൽ കയ്പമംഗലം വഴിയമ്പലം വരെയുള്ള നാലെണ്ണം ഇതിനകം കരാറുകാരെ ഏൽപിച്ചതായി ദേശീയപാത കൊടുങ്ങല്ലൂർ ഡിവിഷൻ അധികൃതർ അറിയിച്ചു. ബാക്കി ഇടപ്പള്ളി വരെ നീളുന്ന മൂന്ന് വർക്കുകൾ ഉടൻ കൈമാറും. അതേസമയം, കൂടുതൽ തകർച്ച ഉണ്ടായ ഇടങ്ങളിൽ താൽകാലികമായി കുഴി അടക്കുന്നുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ കുഴികൾ വീണ്ടുമുണ്ടാകാൻ സാധ്യതയുണ്ട്. ദേശീയപാത വഴിയുള്ള യാത്ര ദുരിതപൂർണമാക്കിയ റോഡി​െൻറ തകർച്ച നിരവധി അപകടങ്ങൾക്ക് വഴി വെച്ചിരുന്നു. എസ്.എൻ പുരത്തിന് പുറമെ മതിലകം, പെരിഞ്ഞനം, മൂന്നുപീടിക, എടമുട്ടം, തൃപ്രയാർ തുടങ്ങി ദേശീയപാതയിലെ നിരവധി സ്ഥലങ്ങളിൽ എണ്ണിയാലൊടുങ്ങാത്ത കുഴികളാണ്. (ഫോേട്ടാ ഇൗമെയിൽ)
Show Full Article
TAGS:LOCAL NEWS 
Next Story