Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttcm mala3

tcm mala3

text_fields
bookmark_border
പ്രതിഷേധ സമ്മേളനം മാള: പെട്രോളിയം ഉൽപന്നങ്ങളുടെ വില ഉയർത്തി ഇന്ത്യൻ ജനതയെ നരേന്ദ്ര മോദിയും മദ്യഷാപ്പുകൾക്ക് ലൈസൻസ് നൽകി ഇടത് മുന്നണി കേരളത്തെയും ദ്രോഹിക്കുകയാണെന്ന് ആരോപിച്ച് വെൽഫെയർ പാർട്ടി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സമ്മേളനം നടത്തി. മണ്ഡലം പ്രസിഡൻറ് വി.എസ്. ജമാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിവശങ്കരൻ സ്വാഗതം ആശംസിക്കുകയും ജില്ല വൈസ് പ്രസിഡൻറ് കെ.എ. സദറുദ്ദീൻ, ടി.കെ. അബ്ദുസ്സലാം, പി.ആർ. പോൾ, ടി.കെ. മുഹമ്മദാലി തുടങ്ങിയവര്‍ സംസാരിച്ചു. തിരുനാളിന് കൊടിയേറി മാള: മാള ഫൊറോന ദേവാലയത്തിലെ തിരുനാളിന് വികാരി ഫാ. പയസ് ചിറപ്പണത്ത് കൊടിയേറ്റി. 23 വരെ നിത്യേന വൈകീട്ട് 5.30 ന് വി. കുർബാന, സന്ദേശം, ലദീഞ്ഞ്, നൊവേന തുടങ്ങിയവ നടക്കും. പ്രമുഖ വികാരിമാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. 22 വെള്ളിയാഴ്ച ഇടവകയിലെ 1500 ഒാളം ഭവനങ്ങളില്‍ ഉൽപാദിപ്പിച്ച കാഴ്ചക്കുലകളുടെ സമര്‍പ്പണം നടക്കും. തിരുനാള്‍ ദിനമായ 24ന് ഞായറാഴ്ച രാവിലെ 6.45 ന് വി. കുര്‍ബാന, നേര്‍ച്ചപ്പായസം, ഊട്ടുനേര്‍ച്ച വെെഞ്ചരിപ്പ്, നേര്‍ച്ചസദ്യ വിതരണം, 10ന് തിരുനാള്‍ ദിവ്യബലി തുടങ്ങിയവയും നടക്കും. ഇത്തവണ 10,000 പേര്‍ ഉൗട്ടുനേര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story