Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആവേശത്തിരയായി ഓണം...

ആവേശത്തിരയായി ഓണം ഫുട്​ബാൾ ഷൂട്ടൗട്ട് മേള

text_fields
bookmark_border
ചാലക്കുടി: മഴയിൽ കുതിരാതെ കാൽപന്തുകളിയാവേശം. റോട്ടറി ക്ലബി​െൻറ സുവർണ ജൂബിലി വർഷത്തിൽ ജനമൈത്രി പൊലീസി​െൻറ സഹകരണത്തോടെ ഒരുക്കിയ ഓണം ഫുട്ബാൾ ഷൂട്ടൗട്ട് മേളയാണ് ആവേശമായത്. പുരുഷ വിഭാഗത്തിൽ പൊലീസ് സി.ഐ ഓഫിസ് ടീം, കെ. എസ്. ഇ. ബിയുടെ ടീമിനെതിരെ വിജയം നേടി. വനിതകളുടെ മത്സരത്തിൽ സെൻട്രൽ റോട്ടറി ക്ലബ് ടീം വനിത പൊലീസ് ടീമിനെ പരാജയപ്പെടുത്തി. മത്സരങ്ങളുടെ ഉദ്ഘാടനം റൂറൽ ജില്ലാ പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര നിർവഹിച്ചു. നഗരസഭാധ്യക്ഷ ഉഷ പരമേശ്വരൻ മുഖ്യാതിഥിയായി. പ്രസി‍ഡൻറ് ജോസ് ഡി. കല്ലേലി അധ്യക്ഷത വഹിച്ചു. ഡിവൈ. എസ്.പി സി.എസ്. ഷാഹുൽ ഹമീദ്, എസ്.ഐ ജയേഷ് ബാലൻ, റോട്ടറി അസി. ഗവർണർ ഡോ. ബോബി ദേവസ്യ, രാജ്യാന്തര ഫുട്ബാൾ പരിശീലകൻ ടി.കെ. ചാത്തുണ്ണി, നഗരസഭ ഉപാധ്യക്ഷൻ വിൻസൻറ് പാണാട്ടുപറമ്പിൽ, നഗരസഭ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, ക്ലബ് സെക്രട്ടറി രഞ്ജിത് പോൾ ചുങ്കത്ത്, സംഘാടക സമിതി ചെയർമാൻ പി.ഡി. ദിനേശ്, നഗരസഭ കൗൺസിലർമാരായ യു.വി. മാർട്ടിൻ, വി.ജെ. ജോജി, എം.പി. ഭാസ്കരൻ, ആലീസ് ഷിബു, ഷിബു വാലപ്പൻ, ബിജു എസ്. ചിറയത്ത് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും തൃശൂർ അസി. പൊലീസ് കമീഷണർ പി. വാഹിദ് നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story