Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

സമ്മേളനത്തുടക്കത്തിൽതന്നെ പാലക്കാട്​ സി.പി.എമ്മിൽ കല്ലുകടി

text_fields
bookmark_border
സമ്മേളനത്തുടക്കത്തിൽതന്നെ പാലക്കാട് സി.പി.എമ്മിൽ കല്ലുകടി സമ്മേളനത്തുടക്കത്തിൽതന്നെ പാലക്കാട് സി.പി.എമ്മിൽ കല്ലുകടി മണ്ണൂരിൽ ഇന്ന് വിമത കൺവെൻഷൻ പാലക്കാട്: സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി ദിവസങ്ങൾക്കകം പാലക്കാട് ജില്ലയിൽ അപ്രതീക്ഷിത വിമത കൺവെൻഷൻ. വിഭാഗീയതക്ക് ശമനമായെന്ന ജില്ല ഘടകത്തി​െൻറ നിലപാടിന് വിരുദ്ധമായി ഒറ്റപ്പാലം ഏരിയ കമ്മിറ്റിക്ക് കീഴിലെ മണ്ണൂർ ലോക്കൽ കമ്മിറ്റിയിലാണ് വിമതർ കീറാമുട്ടിയായത്. മുൻ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വൈകീട്ട് നാലിന് മണ്ണൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വിമത കൺവെൻഷൻ വിളിച്ച് ചേർത്തിരിക്കുകയാണ്. കഴിഞ്ഞ സമ്മേളനത്തി‍ന് മുമ്പ് നടന്ന സമ്മേളനത്തിൽ നേതൃത്വം തീരുമാനിച്ച സ്ഥാനാർഥിക്കെതിരെ മത്സരിച്ച് ജയിച്ചതാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമെന്ന് വിമതനേതാക്കൾ പറയുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് പറഞ്ഞ് രണ്ടുപേരെ സസ്പെൻഡ് ചെയ്തതും രണ്ടുപേരെ താക്കീത് ചെയ്തതുമാണ് വിമത കൺവെൻഷനിലേക്ക് നയിച്ചത്. 23 മാസങ്ങൾക്ക് മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെങ്കിൽ ഇപ്പോഴാണോ നടപടിയെടുക്കുക എന്ന് വിമതനേതാക്കൾ മേൽ കമ്മിറ്റികളിൽ ചോദ്യമുന്നയിച്ചെങ്കിലും മുഖവിലക്കെടുത്തില്ല. സമ്മേളനം ലക്ഷ്യമാക്കിയാണ് തങ്ങൾക്കെതിരെ നടപടിയെടുത്തതെന്നും ഇവർ പറയുന്നു. എന്നാൽ, പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെയെടുത്ത സ്വാഭാവിക നടപടിയാണ് വിമത ശബ്ദത്തിന് കാരണമെന്ന നിലപാടിലാണ് ഒൗദ്യോഗിക നേതൃത്വം. നടപടി ഉൾക്കൊള്ളാനുള്ള ചിലരുടെ വൈമനസ്യമാണ് കൺവെൻഷന് പിന്നിലെന്ന് സി.പി.എം മണ്ണൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ശശി മണ്ണൂർ പറഞ്ഞു. എന്നാൽ, അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നതിനെ വിഭാഗീയതയായി ചിത്രീകരിക്കുകയാണെന്നും ജില്ല കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും പരാതി നൽകിെയങ്കിലും പരിഗണിച്ചില്ലെന്നും വിമതനേതാക്കൾ പറയുന്നു. മുൻ ലോക്കൽ സെക്രട്ടറി കെ.വി. രവീന്ദ്രൻ, മുൻ ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായിരുന്ന ശങ്കരനാരായണൻ, കൊട്ടക്കുന്ന് ബ്രാഞ്ച് സെക്രട്ടറി ജയകൃഷ്ണൻ, ചിറയിൽ ബ്രാഞ്ച് സെക്രട്ടറി ദാസൻ എന്നിവരുടെ നേതൃത്വത്തിലാണ് ഞായറാഴ്ച വൈകീട്ട് നാലിന് മണ്ണൂരിൽ കൺവെൻഷൻ വിളിച്ചിരിക്കുന്നത്. രവീന്ദ്രനെയും ശങ്കരനാരായണനെയുമാണ് അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തത്. മറ്റ് രണ്ടുപേരും ശാസനക്ക് വിധേയരായവരാണ്. എ. ശരത്
Show Full Article
TAGS:LOCAL NEWS 
Next Story