Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധം

പ്രതിഷേധം

text_fields
bookmark_border
തോമസ് ഉണ്ണിയാടനെ പെങ്കടുപ്പിക്കാത്തതിൽ ഇരിങ്ങാലക്കുട: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിച്ച മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെ ഉദ്ഘാടന ചടങ്ങിൽ പെങ്കടുപ്പിക്കാത്തതിൽ കേരള കോൺഗ്രസ് എം ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മാപ്രാണം പ്രാവിൻകൂട് കള്ളുഷാപ്പിൽ വ്യാജക്കള്ള് ഇരിങ്ങാലക്കുട: കള്ളിൽ സാക്കറിൻ കണ്ടതിനെത്തുടർന്ന് മാപ്രാണം കോന്തിപുലം പാടത്തെ പ്രാവിൻകൂട് കള്ളുഷാപ്പി​െൻറ പ്രവർത്തനം നിർത്തിവെപ്പിച്ചു. മധ്യമേഖലാ മൊബൈൽ ലിക്വർ ടെസ്റ്റിങ് ലാബിെല പരിശോധനയിലാണ് പഞ്ചസാരയുടെ 300 ഇരട്ടി മധുരം തരുന്ന സാക്കറി​െൻറ സാന്നിധ്യം കള്ളിൽ കണ്ടത്. സാമ്പിളുകൾ എറണാകുളത്തെ കെമിക്കൽ ലാബിൽ പരിശോധനക്ക് ശേഷം സ്ഥിരീകരണം വന്നാൽ ഷാപ്പ് ലൈസൻസിയുടെ പേരിലുള്ള മറ്റു ഷാപ്പുകളും അടച്ചുപൂട്ടും. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ഒ. വിനോദ്, മൊബൈൽ ലിക്വർ ടെസ്റ്റിങ് ഇൻസ്പെക്ടർ പി.എ. ബെന്നി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഒാഫിസർമാരായ ശശികുമാർ, സി.പി. ജിനീഷ്, കെ.ജി. നന്ദകുമാർ, കെ.എ. ജയദേവൻ, പി.വി. ഗോവിന്ദൻ, സി.വി. ശിവൻ എന്നിവരും ഉണ്ടായിരുന്നു. പരിശോധന വേളയിൽ ഷാപ്പിലുണ്ടായിരുന്ന 80 ലിറ്ററോളം കള്ള് എക്സൈസ് കസ്റ്റഡിയിലെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story