Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകനത്ത മഴ: റോഡുകളിൽ...

കനത്ത മഴ: റോഡുകളിൽ യാത്ര ദുരിതം

text_fields
bookmark_border
കയ്പമംഗലം: കനത്ത മഴയിൽ കയ്പമംഗലത്തെ റോഡുകളിൽ യാത്രാ ദുരിതം ഇരട്ടിച്ചു. കൊപ്രക്കളം - കൂരിക്കുഴി റോഡ്, ബോർഡ് - 18 മുറി റോഡ്, കാളമുറി പോസ്റ്റ് ഒാഫിസ് - പുത്തൂർ ക്ഷേത്രം റോഡ്, മൂന്നുപീടിക ബീച്ച് റോഡ് തുടങ്ങിയ പടിഞ്ഞാറൻ റോഡുകളിലാണ് യാത്ര ദുഷ്ക്കരമായത്. ഇതിൽ ബോർഡ്- 18 മുറി റോഡാണ് ശോചനീയം. ഹിറാ സ്കൂളിലേക്കും കൂരിക്കുഴി എ.എം.യു.പി സ്കൂളിലേക്കും നൂറുകണക്കിന് കുട്ടികൾ ആശ്രയിക്കുന്ന റോഡിൽ കുഴിയല്ലാതെ മറ്റൊന്നും ബാക്കിയില്ല. കാളമുറി പോസ്റ്റ് ഒാഫിസ് റോഡ് എട്ടുവര്‍ഷം മുമ്പ് മാത്രം അറ്റകുറ്റപ്പണി നടത്തിയതാണ്. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായിട്ട് കാലങ്ങളായി. 260 മീറ്റര്‍ മാത്രം നീളമുള്ള റോഡ്‌ പുത്തൂര്‍ ക്ഷേത്രത്തിലേക്കടക്കം നൂറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്നതാണ്. നന്നാക്കാൻ അഞ്ച് ലക്ഷം രൂപ അനുവദിച്ചെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. അസ്മാബി കോളജ്, അഴീക്കോട് ഭാഗത്തേക്ക് അഞ്ചോളം ബസ് സർവിസുകൾ ഉള്ള റോഡാണ് മൂന്നുപീടിക ബീച്ച് റോഡ്. ഹൈവേയിൽ നിന്ന് റോഡ് ആരംഭിക്കുന്നിടത്ത് തന്നെ വൻ ഗർത്തമാണ്. ഇവിടെ കുരുങ്ങുന്ന വാഹനങ്ങൾ നിമിത്തം മിക്കപ്പോഴും മൂന്നുപീടിക സ​െൻറർ സ്തംഭിച്ചു. മഴക്കാലത്തിന് മുന്നെ നടക്കേണ്ട അറ്റകുറ്റപ്പണി അവതാളത്തിലായതാണ് റോഡുകൾ ഇത്രയും നശിക്കാൻ കാരണം.
Show Full Article
TAGS:LOCAL NEWS 
Next Story