Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅപേക്ഷകർ...

അപേക്ഷകർ കാത്തിരിക്കു​േമ്പാൾ സർക്കാർ ക്വാർട്ടേഴ്സുകൾ അനധികൃതമായി ഉപയോഗിക്കുന്നു

text_fields
bookmark_border
തൃശൂർ: മുക്കാട്ടുകര സ്കൂളിൽ ജോലി ചെയ്യുന്ന അധ്യാപികക്ക് പ്രദേശത്തുതന്നെ ഇരുനില വീടുണ്ട്. പക്ഷെ ഈ അധ്യാപിക താമസിക്കുന്നത് സർക്കാർ ക്വാർട്ടേഴ്സിൽ. നാട്ടിലെ വീട് വാടകക്ക് നൽകി കാശുണ്ടാക്കുന്നു. കോലഴിയിൽ സ്വന്തമായി വീടുണ്ടായിരിക്കെ, തൃശൂരിൽ ജോലി ചെയ്തിരുന്ന കാലത്ത് സ്വന്തമാക്കിയ ക്വാർട്ടേഴ്സ് ഉദ്യോഗസ്ഥൻ ഇപ്പോൾ വാടകക്ക് നൽകിയിരിക്കുകയാണ്. പാലക്കാേട്ടക്ക് സ്ഥാനമാറ്റം കിട്ടിയ ഇദ്ദേഹം ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥനാണ്. സർക്കാർ ക്വാർട്ടേഴ്സ് ദുരുപയോഗം ചെയ്യുന്നത് വ്യാപകമാണ് എന്നതാണ് ഈ ഉദാഹരണങ്ങൾ വിരൽചൂണ്ടുന്നത്. കലക്ടറേറ്റിന് പിൻവശത്തുള്ള സർക്കാർ ക്വാർട്ടേഴ്സുകളാണ് സമീപത്ത് വീടുണ്ടായിട്ടും വിട്ടു കൊടുക്കാതെ ജീവനക്കാർ അനധികൃതമായി ഉപയോഗിക്കുന്നത്. ക്വാർട്ടേഴ്സ് ആവശ്യപ്പെട്ട് കലക്ടറേറ്റിലെ ജീവനക്കാരുൾപ്പെടെ ആയിരത്തോളം അപേക്ഷകർ പുറത്തു നിൽക്കുമ്പോഴാണ് അധികൃതരുടെ ഒത്താശയോടെയുള്ള ഇത്തരം നിയമലംഘനം. ക്വാർട്ടേഴ്സ് ഒഴിവില്ലെന്ന കാരണം പറഞ്ഞാണ് അപേക്ഷകരെ മടക്കുന്നത്. അനധികൃത താമസക്കാരെ ഒഴിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് കലക്ടർക്ക് നിർദേശം നൽകിയെങ്കിലും നടപ്പായില്ല. ജോലി ചെയ്യുന്ന സ്ഥലത്തി​െൻറ 20 കിലോമീറ്ററിനുള്ളിൽ വീടുണ്ടെങ്കിൽ ക്വാർട്ടേഴ്സ് ഉപയോഗിക്കരുതെന്നാണ് ചട്ടം. കാസർകോട് ജില്ലയിൽ സർവേ ആൻഡ് ലാൻഡ് വിഭാഗത്തിൽ ജോലി ചെയ്യുന്നയാൾക്ക് മനക്കൊടിയിൽ വീടുണ്ട്. ഡയറി ഡെവലപ്മ​െൻറ് വിഭാഗത്തിലെ ഉന്നതന് സ്വന്തം വീടുള്ളത് അന്തിക്കാട്ടാണ്. മുക്കാട്ടുകര സ്കൂളിൽ ജോലി ചെയ്യുന്ന അധ്യാപികക്ക് പ്രദേശത്തുതന്നെ ഇരുനില വീടുണ്ട്. കാസർകോട്ടും പാലക്കാട്ടും ജോലി ചെയ്യുന്നവർക്ക് അവിടെ താമസ സൗകര്യം സർക്കാർ അനുവദിച്ചിരിക്കെയാണ് സ്വന്തം വീട് വാടകക്ക് നൽകി ഉദ്യോഗസ്ഥർ ക്വാർട്ടേഴ്സ് കൈവശം വെച്ചിരിക്കുന്നത്. ക്വാർട്ടേഴ്സുകൾ അനധികൃതമായി ഉപയോഗിക്കുന്നുവെന്ന പരാതിെയ തുടർന്നാണ് പൊതുമരാമത്ത് വകുപ്പിന് ജീവനക്കാർതന്നെ പരാതി നൽകിയത്. ഇതിലാണ് അടിയന്തരമായി പരിശോധിച്ച് ഒഴിപ്പിച്ചെടുക്കാൻ കലക്ടർക്ക് നിർദേശം നൽകിയത്. എന്നാൽ പൊതുമരാമത്ത് വകുപ്പ് മാസങ്ങൾക്ക് മുമ്പ് നൽകിയ നിർദേശം ഇതുവരെയും നടപ്പായിട്ടില്ല. ക്വാർട്ടേഴ്സിനായി കാത്തിരിക്കുന്നവർ മന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story